ADVERTISEMENT

തിരുവനന്തപുരം ∙ വർഷങ്ങളായി മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ കൈവശമുള്ള ആനയ്ക്ക് ഉടമസ്ഥാവകാശമില്ലെന്നു വനംവകുപ്പ്. മുൻ വനംമന്ത്രി കൂടിയായ ഗണേഷിന് എങ്ങനെ ആനയെ കിട്ടിയെന്നു വനംവകുപ്പിന് അറിയില്ല. അദ്ദേഹത്തിന്റെ കയ്യിലുള്ള 2 ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശവും നൽകിയിട്ടില്ലെന്നു വിവരാവകാശ മറുപടിയിൽ പറയുന്നു.

ഗണേഷിന്റെ കൈവശം ഇപ്പോഴുള്ള ആന അദ്ദേഹത്തിന്റേതാണെന്നതിനു മൈക്രോ ചിപ്പ് സർട്ടിഫിക്കറ്റ്, ഡേറ്റ ബുക്ക് എന്നീ രേഖകൾ മാത്രമാണുള്ളത്. പിതാവും മുൻ മന്ത്രിയുമായ അന്തരിച്ച ആർ.ബാലകൃഷ്ണപിള്ളയുടെ കൈവശമുണ്ടായിരുന്ന ആനയാണു ഗണേഷിനു ലഭിച്ചത്. ബാലകൃഷ്ണപിള്ളയുടെ കയ്യിൽ ആന എത്തിയത് എങ്ങനെയെന്ന വിവരം വനംവകുപ്പ് ആസ്ഥാനത്ത് ഇല്ല. കൈവശാവകാശ നിയമപ്രകാരം ആനയെ ഗണേഷിനു മാറ്റി നൽകുന്നതിനുള്ള അപേക്ഷയിൽ വകുപ്പ് ഇതുവരെ തീരുമാനവുമെടുത്തിട്ടില്ല. നിയമപരമായ ആധികാരിക രേഖയില്ലാതെ ആനയെ കൈവശം വയ്ക്കുന്നതു വന്യജീവി (സംരക്ഷണം) നിയമപ്രകാരം കുറ്റകരമാണ്. 

ആർ.ബാലകൃഷ്ണപിള്ളയുടെ കൈവശവും ആനക്കൊമ്പുകളുണ്ടായിരുന്നുവെന്നു വിവരാവകാശ രേഖയിൽ വനംവകുപ്പ് വ്യക്തമാക്കുന്നു. എന്നാൽ ഈ ആനക്കൊമ്പുകൾ അദ്ദേഹത്തിനു ലഭിച്ചത് എങ്ങനെയെന്നും ആർക്കെങ്കിലും കൈമാറ്റം ചെയ്തിട്ടുണ്ടോയെന്നുമുള്ള രേഖകൾ ലഭ്യമല്ല. ബാലകൃഷ്ണപിള്ളയുടെ കൈവശമുണ്ടായിരുന്നതിൽ 5 ജോടി ആനക്കൊമ്പും 110 ഗ്രാം ചെറു കഷണങ്ങളും വനംവകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. ആനക്കൊമ്പ് ലഭിച്ചതിന്റെ ഉറവിടം അറിയില്ലെങ്കിൽ കേസെടുത്തു പിടിച്ചെടുക്കണമെന്നിരിക്കെയാണ്, ഇതു ചെയ്യാതെ ‘ഏറ്റെടുത്ത’ വിചിത്ര നടപടി.

English Summary:

KB Ganesh Kumar's elephant ownership: Kerala Forest Department questions legality of elephant ownership by former minister KB Ganesh Kumar, raising concerns about potential violations of the Wildlife Protection Act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com