ADVERTISEMENT

കൊല്ലം ∙ മധുരയിൽ ഏപ്രിലിൽ നടക്കുന്ന ഇരുപത്തിനാലാമത് പാർട്ടി കോൺഗ്രസിനു മുന്നോടിയായ ആദ്യ ജില്ലാ സമ്മേളനത്തിന് ഇന്നു കൊല്ലത്തു തുടക്കം. 12 നു സമാപിക്കും. സംസ്ഥാന സമ്മേളനം ഇക്കുറി മാർച്ച് 6 മുതൽ 9 വരെ കൊല്ലത്താണ്.

പാർട്ടി നിയന്ത്രണത്തിലുള്ള മയ്യനാട് ധവളക്കുഴിയിലെ എൻഎസ് പഠന ഗവേഷണ കേന്ദ്രത്തിന്റെ ആസ്ഥാന മന്ദിരത്തിൽ ഇന്നു രാവിലെ 10 നു പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു പുറമേ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ.ബാലൻ, മന്ത്രി കെ.എൻ.ബാലഗോപാൽ, കെ.കെ.ശൈലജ, സി.എസ്.സുജാത, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി.രാമകൃഷ്‌ണൻ, കെ.കെ.ജയചന്ദ്രൻ, എം.സ്വരാജ്, പുത്തലത്ത് ദിനേശൻ എന്നിവർ 3 ദിവസവും സമ്മേളനം നിയന്ത്രിക്കാനുണ്ടാകും. ജില്ലയിലെ 18 ഏരിയ കമ്മിറ്റികളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 450 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. പിരിച്ചുവിടപ്പെട്ട കരുനാഗപ്പള്ളി ഏരിയയിൽ നിന്ന് ഇക്കുറി പ്രതിനിധികളില്ല. പുതിയ ജില്ലാ കമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുക്കും. ജില്ലാ സെക്രട്ടേറിയറ്റും സമ്മേളനത്തിൽ തന്നെ രൂപീകരിക്കാനാണു സാധ്യത.

English Summary:

CPI(M) Conference Begins Today: CPI(M) Kollam district conference, a precursor to the 24th Party Congress in Madurai, begins today. 450 representatives will participate in the three-day event, electing a new district committee and state conference representatives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com