മുൻവിധികളില്ലാത്ത ചർച്ചയോട് സഹകരിക്കും: ജോസഫ് മാർ ഗ്രിഗോറിയസ്
Mail This Article
കൊച്ചി ∙ മുൻവിധികളില്ലാതെ സഹോദരങ്ങളെപ്പോലെ ചർച്ചയ്ക്കു ഓർത്തഡോക്സ് സഭ തയാറാണെങ്കിൽ സഹകരിക്കാമെന്നു യാക്കോബായ സഭാ നിയുക്ത ശ്രേഷ്ഠ കാതോലിക്കാ ജോസഫ് മാർ ഗ്രിഗോറിയോസ് വ്യക്തമാക്കി. വ്യവഹാരങ്ങൾ തീരുകയും സഭയിൽ സമാധാനം ഉണ്ടാവുകയും വേണമെന്നു ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ ഐക്യാഹ്വാനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നീതി നിഷേധിക്കുന്ന കോടതി വിധികൾ എന്നും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.
-
Also Read
ഐഎൻഎസ് തുശീലിന് മലയാളി കമാൻഡിങ് ഓഫിസർ
യാക്കോബായ സഭയ്ക്ക് എല്ലാം നഷ്ടപ്പെട്ടപ്പോഴും വിശ്വാസം മാത്രം നഷ്ടമായില്ല. നിയമത്തിന്റെ ഭാഷയിലല്ല, സ്നേഹത്തിന്റെ ഭാഷയിൽ സംസാരിച്ചാൽ സമാധാനം ഉണ്ടാവും. ശത്രുവെന്ന നിലയിലല്ല, സഹോദരർ എന്ന നിലയിൽ സംസാരിക്കാം. സഭയുടെ പൈതൃകവും സംസ്കാരവും സംരക്ഷിക്കപ്പെടണം. അന്ത്യോക്യ സിംഹാസനത്തിനു കീഴിൽ അടിയുറച്ചു നിൽക്കണം. ആഗോള സുറിയാനി സഭയുടെ ഭാഗമാണു മലങ്കര സഭ. അതിന്റെ തലവൻ പാത്രിയർക്കീസ് ബാവായാണ്. സ്വതന്ത്ര സഭയാണെന്ന ഓർത്തഡോക്സ് സഭയുടെ വാദം കോടതി അംഗീകരിച്ചിട്ടില്ല. പാത്രിയർക്കീസ് ഇല്ലാത്ത സഭ ശിരസ്സറ്റ സഭയാണ്. പാത്രിയർക്കീസ് ബാവാ കാതോലിക്കായുടെ മേൽസ്ഥാനിയാണ്. ഇടവക പള്ളികൾ ഇടവകക്കാരുടേതാണ്. ജനത്തിന്റെ മുതലാണ്. അവരാണ് അവകാശികൾ. അത് ആർക്കും കവർന്നെടുക്കാനാവില്ല. ദേവാലയങ്ങൾ പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.