ADVERTISEMENT

തിരുവനന്തപുരം ∙ രാജ്യത്ത് ദേശീയപാതകളിലെ അപകടങ്ങളുടെ കണക്കിൽ കേരളം രണ്ടാം സ്ഥാനത്ത്. 2022–23 ലെ കണക്കു പ്രകാരം കേരളത്തിലെ 1800 കിലോമീറ്റർ ദേശീയപാതയിൽ 17,627 അപകടങ്ങൾ നടന്നു. സംസ്ഥാനപാതകളിലെ അപകടക്കണക്കിൽ കേരളം രാജ്യത്ത് അഞ്ചാം സ്ഥാനത്താണ്. 4128 കിലോമീറ്റർ സംസ്ഥാനപാതയിൽ 2022–23ൽ 9500 അപകടം നടന്നെന്നാണു കണക്ക്.

ഈ കാലയളവിൽ സംസ്ഥാനത്താകെ നടന്ന 43,100 അപകടങ്ങളിൽ ബാക്കിയുള്ളവ ദേശീയ, സംസ്ഥാന പാതകളല്ലാത്ത റോഡുകളിലാണ്. സംസ്ഥാനത്തെ 73% റോഡുകളും ഈ ഗണത്തിലാണ്. ജില്ലാ റോഡുകളും തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിലെ റോഡുകളുമാണവ. ഈ വർഷം ഒക്ടോബർ വരെ 3168 പേർ സംസ്ഥാനത്ത് റോഡപകടങ്ങളിൽ മരിച്ചു.

ബ്ലാക്സ്പോട്ട് പഠനവും മുടങ്ങുന്നു

3 വർഷത്തിനിടെ അഞ്ചിലേറെ അപകടങ്ങളും പത്തിലേറെ മരണവുമുണ്ടാകുന്ന 500 മീറ്റർ റോഡ് മേഖലയെയാണ് ബ്ലാക്സ്പോട്ടായി കണക്കാക്കുന്നത്. ഇതിനായി ഓരോ വർഷവും പഠനം നടത്തണമെന്നാണു നിർദേശമെങ്കിലും സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധി കാരണം നടക്കാറില്ല.

2021 ൽ കണ്ടെത്തിയ 4592 ബ്ലാക്ക്സ്പോട്ടുകളിൽ ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിലാണ്– 703. തിരുവനന്തപുരം–694, തൃശൂർ–548 എന്നിങ്ങനെയാണു കണ്ടെത്തിയത്. 2023 ൽ ബ്ലാക്സ്പോട്ടുകൾ പഠിക്കാൻ സർവേ നടത്തുന്നതിനു റോഡ് സുരക്ഷാ അതോറിറ്റിയിൽ ശുപാർശ വന്നെങ്കിലും നടപ്പായില്ല.

English Summary:

National Highway Accidents: Kerala records second highest national highway accidents in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com