ADVERTISEMENT

കരിമ്പ (പാലക്കാട്) ∙ പനയംപാടത്ത് അപകടത്തിൽ മരിച്ച റിദ ഫാത്തിമയുടെ കുടുംബത്തിനു സർക്കാർ വീടു വച്ചു നൽകുമെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ പറഞ്ഞു. റിദ ഫാത്തിമയ്ക്കു സ്വന്തമായി വീടില്ലെന്നതിനാൽ അയൽക്കാരൻ എം.എസ്.നാസറിന്റെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കേണ്ടി വന്ന അവസ്ഥയെക്കുറിച്ചുള്ള മലയാള മനോരമ വാർത്തയുടെ അടിസ്ഥാനത്തിലാണു നടപടി. 

പനയംപാടത്ത് അപകടം നടന്ന സ്ഥലവും മരിച്ച പെൺകുട്ടികളുടെ വീടുകളും സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്രി. റിദയുടെ ഉപ്പ അബ്ദുൽ റഫീഖിനു സ്വന്തമായി ഭൂമിയില്ലാത്തതിനാൽ സ്ഥലം കണ്ടെത്താൻ റവന്യു മന്ത്രിയുമായി സംസാരിക്കുമെന്നു ഗണേഷ് കുമാർ പറഞ്ഞു. എത്രയും വേഗം നടപടികൾ സ്വീകരിക്കും. വീടില്ലാത്ത വാർത്തയറിഞ്ഞു മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു വിളിച്ചതായി കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രനും നേതാക്കളും മന്ത്രിയോടു പറഞ്ഞു. 

paper-cutting

മരിച്ച നാലു കുട്ടികളുടെയും വീടുകൾ മന്ത്രി സന്ദർശിച്ചപ്പോൾ ഹൃദയഭേദകമായിരുന്നു കാഴ്ചകൾ. മകൾ ഇർഫാന ഷെറിൻ കൺമുന്നിൽ വച്ച് അപകടത്തിൽ മരിക്കുന്നതു കണ്ട തന്റെ ഭാര്യ ഫാരിസയുടെ സങ്കടത്തെക്കുറിച്ച് മന്ത്രിയോടു പറയുമ്പോൾ ഉപ്പ അബ്ദുൽ സലാമിനു തൊണ്ടയിടറി. 

ലോറി മറിഞ്ഞ് മകൾ അടിയിൽപെട്ടപ്പോൾ കരഞ്ഞുവിളിച്ചതു ശബ്ദമെങ്കിലും കേൾക്കാനായിരുന്നു. മരിച്ച ആയിഷയുടെയും നിദ ഫാത്തിമയുടെയും വീടുകൾ സന്ദർശിച്ചപ്പോൾ, കുട്ടികൾക്കു സംഭവിച്ചതു പോലെ ദുരന്തം ഇനി ആവർത്തിക്കരുതെന്ന് വീട്ടുകാരും നാട്ടുകാരും പറഞ്ഞു. തന്നാലാകുന്ന എല്ലാം ചെയ്യാമെന്ന് മന്ത്രി ഉറപ്പുനൽകി.

English Summary:

Panayamthodu Accident: The Kerala government will provide a house for the family of Rida Fathima, who tragically died in the Panayamthodu accident, after it was reported they had nowhere to hold her final rites.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com