ADVERTISEMENT

മൂന്നാർ ∙ അടിച്ചാൽ തിരിച്ചടിക്കാൻ കഴിഞ്ഞില്ലെങ്കിൽ ദേഹം കടിച്ചുപറിക്കണമെന്ന ആഹ്വാനവുമായി എം.എം.മണി എംഎൽഎ രംഗത്ത്.  മൂന്നാർ ടൗണിൽ നടന്ന സിപിഎം മൂന്നാർ ഏരിയ സമ്മേളനത്തിന്റെ സമാപന യോഗത്തിലാണ് എം.എം.മണി പ്രവർത്തകരോട് ഇക്കാര്യം ആവശ്യപ്പെട്ടത്. 

‘‘അടിച്ചാൽ തിരിച്ചടിക്കണമെന്നു ഞാൻ പറഞ്ഞതാണ്. അല്ലാതെ അടിക്കാൻ വരുന്നവനെ ഉമ്മ വയ്ക്കാൻ പറ്റുമോ. അടി തന്നെ കൊടുക്കണം. അടിക്കാൻ കഴിഞ്ഞില്ലെങ്കിൽ ദേഹം കടിച്ചുപറിക്കണം. എങ്കിൽ മാത്രമേ പ്രസ്ഥാനം നിലനിൽക്കൂ. തല്ലു കൊള്ളാൻ മാത്രമാണെങ്കിൽ പ്രസ്ഥാനത്തിൽ ചേരാൻ ആരും കാണില്ല’’– എം.എം.മണി പറഞ്ഞു. അടിച്ചാൽ തിരിച്ചടിക്കണമെന്നു പൂപ്പാറ, നെടുങ്കണ്ടം എന്നിവിടങ്ങളിൽ നടന്ന പാർട്ടി പരിപാടികളിലും എം.എം.മണി ആഹ്വാനം ചെയ്തിരുന്നു. 

English Summary:

M M Mani: Munnar CPM conference marred by M.M. Mani's inflammatory speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com