ADVERTISEMENT

 തിരുവനന്തപുരം

∙ എൻഎച്ച് 66ലെ കഴക്കൂട്ടം – കാരോട് ബൈപാസിൽ വിഴിഞ്ഞം പയറുംമൂട് ഭാഗം

∙ ഏതാനും ആഴ്ചകൾക്കിടെ പത്തിലേറെ മരണം

∙ അശാസ്ത്രീയമായ ജംക്‌ഷൻ ക്രമീകരണം, തെരുവുവിളക്കിന്റെ അഭാവം എന്നിവ കാരണങ്ങൾ

അപകടം പതിവായതോടെ പൊലീസ് മുന്നറിയിപ്പു ബോർഡ് സ്ഥാപിച്ചു

കൊല്ലം, പത്തനംതിട്ട

∙ ജില്ലാ അതിർത്തിയിൽ എംസി റോഡിലെ കുളക്കട പുത്തൂർ മുക്ക് മുതൽ ഏനാത്ത് പാലം വരെയുള്ള ഭാഗം. കുളക്കട സ്കൂൾ മുതൽ ആലപ്പാട്ട് ദേവീക്ഷേത്രത്തിനു മുന്നിലെ വളവ് ഉൾപ്പെടുന്ന അര കിലോമീറ്റർ ക്രിട്ടിക്കൽ ബ്ലാക്‌സ്പോട്ട്.

∙ ഈ വർഷം പത്തനംതിട്ട ഭാഗത്ത് 64 അപകടങ്ങൾ, 6 മരണം. കൊല്ലം ഭാഗത്ത് 2 മരണം

∙ കൊടുംവളവും വേഗനിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്തതും അപകടകാരണങ്ങൾ.

∙ ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ചു ഓരോ വാഹനത്തിന്റെയും വേഗം ഡിസ്പ്ലേ ചെയ്യുമെന്ന് അറിയിച്ചെങ്കിലും നടന്നില്ല.

ആലപ്പുഴ

∙ ദേശീയപാത 66ൽ അരൂർ ബൈപാസ് മുതൽ കുത്തിയതോട് വരെ

∙ ഈ വർഷം 35 അപകടങ്ങൾ, 9 മരണം

∙ ഉയരപ്പാത നിർമാണം നടക്കുന്നതിനാൽ റോഡിന്റെ വീതി കുറഞ്ഞതും വെള്ളക്കെട്ടും കുഴികളും അപകടകാരണങ്ങൾ

∙ വെള്ളക്കെട്ട് ഒഴിവാക്കാനായി കാന നിർമിക്കാൻ നടപടികൾ തുടങ്ങിയെങ്കിലും ശുദ്ധജല പൈപ്പ് പൊട്ടുമെന്നതിനാൽ വേണ്ടെന്നുവച്ചു.

കോട്ടയം

∙ എംസി റോഡിൽ കുറവിലങ്ങാട് പുതുവേലി വൈക്കം കവല

∙ ഈ വർഷം 50 അപകടം

∙ കൂത്താട്ടുകുളം ഭാഗത്തുനിന്ന് എത്തുമ്പോൾ ഡിവൈഡർ കാണാനാകാത്തതും സൂചനാ സംവിധാനങ്ങൾ ഇല്ലാത്തതും അപകടകാരണം.

∙ നാറ്റ്പാക് സംഘം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചു.

∙ എംസി റോഡിൽ 101 കവല മുതൽ കാരിത്താസ് ജംക്‌ഷൻ വരെ.

∙ ഈ വർഷം 3 മരണം

∙ അപകടകാരണം കൂറ്റൻ വളവ്

ഇടുക്കി

∙ തൊടുപുഴ – പുളിയൻമല സംസ്ഥാനപാതയിൽ മുട്ടം ശങ്കരപ്പള്ളി

∙ മഴക്കാലത്ത് പ്രതിദിനം ഒരു വാഹനമെങ്കിലും അപകടത്തിൽപെടുന്നു.

∙ റോഡിൽ ടാറിന്റെ അംശം കൂടിയതും ശുദ്ധജല പൈപ്പ് സ്ഥാപിക്കാൻ റോഡിന്റെ പകുതിയോളം പൊളിച്ചിട്ടിരിക്കുന്നതും അപകടകാരണങ്ങൾ.

∙ സ്പീഡ് ബ്രേക്കർ വച്ചെങ്കിലും ഇത് കൂടുതൽ അപകടങ്ങൾക്കു കാരണമായതോടെ ചെറിയ ഹംപുകൾ സ്ഥാപിക്കുകയും പരമാവധി വേഗം 30 കിലോമീറ്ററായി പരിമിതപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം ചുവന്ന ലൈറ്റ് സ്ഥാപിച്ചു.

എറണാകുളം

∙ എംസി റോഡിൽ തൃക്കളത്തൂർ, സൊസൈറ്റിപ്പടി, പേഴയ്ക്കാപ്പിള്ളി

∙ ഒരു വർഷത്തിനിടെ 27 മരണം

∙ മൂവാറ്റുപുഴ – തേനി റോഡിൽ കല്ലൂർക്കാട്

∙ ഒരുവർഷത്തിനിടെ 8 മരണം

തൃശൂർ


∙ ദേശീയപാതയിൽ തൃശൂർ – എറണാകുളം ജില്ലാ അതിർത്തിക്കു സമീപം പെരുമ്പി

∙ 2 മാസത്തിനിടെ 15 അപകടങ്ങൾ, ഒരു വർഷത്തിനിടെ പത്തിലേറെ മരണം

∙ റോഡിൽ ടാർ മുഴച്ചുനിൽക്കുന്നതും മഴയത്തു വാഹനങ്ങൾ പാളുന്നതും അപകടകാരണം

പാലക്കാട്

∙ പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ പനയംപാടം. കഴിഞ്ഞ ദിവസം 4 കുട്ടികൾ മരിച്ചതുൾപ്പെടെ 5 വർഷത്തിനിടെ 49 അപകടങ്ങളിലായി 14 മരണം. 83 പേർക്കു പരുക്ക്.

∙ റോഡിലെ വളവ്, വലിയ ഇറക്കവും കയറ്റവും, മിനുസം, അമിതവേഗം തുടങ്ങിയവ അപകടകാരണം

∙ വീതി കൂട്ടിയെങ്കിലും റോഡിന്റെ ഗ്രിപ്പ് ഉറപ്പാക്കാൻ പരിപാലനമില്ല.

∙ സേലം – കൊച്ചി ദേശീയപാതയിൽ വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം

∙ 5 വർഷത്തിനിടെ 31 അപകടങ്ങളിലായി 12 പേർ മരിച്ചു. 49 പേർക്കു പരുക്കേറ്റു.

∙ റോഡ് നിരപ്പിലെ വ്യത്യാസം, വെളിച്ചക്കുറവ്, മുന്നറിയിപ്പു ബോർഡുകൾ ഇല്ലാത്തത് തുടങ്ങിയവ അപകടകാരണം.

മലപ്പുറം

∙ കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ വള്ളുവമ്പ്രം അത്താണിക്കൽ പള്ളിപ്പടി

∙ ഈ വർഷം 26 അപകടം, 2 മരണം

∙ അമിത വേഗം, അശ്രദ്ധ, വാഹനങ്ങളുടെ തിരക്ക് എന്നിവ അപകടകാരണം

കോഴിക്കോട്

∙ മീഞ്ചന്ത – രാമനാട്ടുകര സംസ്ഥാനപാതയിൽ കുണ്ടായിത്തോട്.

∙ ഇക്കൊല്ലം 5 മരണം

വയനാട്

∙ കോഴിക്കോട് – കൊല്ലഗൽ ദേശീയപാത 766ൽ മുട്ടിൽ – വാര്യാട് മേഖല

∙ ഈ വർഷം 5 അപകടം, ഒരു മരണം

∙ അപകടകാരണം അമിതവേഗം

∙ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു

കണ്ണൂർ

∙ തലശ്ശേരി – മാഹി ബൈപാസിലെ ഈസ്റ്റ് പള്ളൂർ സിഗ്നൽ ജംക്‌ഷൻ

∙ 6 മാസത്തിനിടെ പത്തോളം അപകടങ്ങൾ, 3 മരണം

∙ ജൂൺ മുതൽ രാത്രി 10നും രാവിലെ 6നും ഇടയിൽ സിഗ്നൽ ജംക്‌ഷനിലെ പെരിങ്ങാടി – ചൊക്ലി റോഡ് അടച്ചിടാൻ തുടങ്ങിയതോടെ അപകടങ്ങൾ കുറഞ്ഞു. അടിപ്പാത നിർമിക്കാനും തീരുമാനം.

കാസർകോട്

∙ ചെർക്കള – ജാൽസൂർ സംസ്ഥാനാന്തര പാതയിലെ കോട്ടൂർ വളവ്

∙ ഒരുവർഷത്തിനിടെ 15 അപകടം, 4 മരണം

∙ അപകടകാരണം വളവോടു കൂടിയ ഇറക്കം

∙ വളവിന്റെ വീതി കൂട്ടാനും അലൈൻമെന്റിൽ മാറ്റം വരുത്താനും റിപ്പോർട്ട് സമർപ്പിച്ചു

English Summary:

Road accident: Major danger zones in roads of 14 districts of the state

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com