വിശേഷങ്ങൾ ഒരേ ദിനത്തിലും ഞായറാഴ്ചയും; 2025ൽ പൊതു അവധികൾ കുറയും
Mail This Article
×
തിരുവനന്തപുരം ∙ ഒന്നിലേറെ വിശേഷദിവസങ്ങൾ ഒരേ ദിവസവും 5 വിശേഷദിവസങ്ങൾ ഞായറാഴ്ചയും ആണെന്നതിനാൽ 2025ൽ ഒട്ടേറെ പൊതു അവധികൾ നഷ്ടമാവും. തിരുവോണവും നബിദിനവും സെപ്റ്റംബർ 5നാണ്. ഒക്ടോബർ 2നാണ് ഗാന്ധിജയന്തിയും വിജയദശമിയും.
ഏപ്രിൽ 14ന് വിഷു ദിവസം തന്നെയാണ് അംബേദ്കർ ജയന്തി. ശ്രീനാരായണഗുരു ജയന്തി, ശ്രീകൃഷ്ണ ജയന്തി, ശ്രീനാരായണഗുരു സമാധി, മുഹറം, നാലാം ഓണം, റിപ്പബ്ലിക് ഡേ എന്നിവയൊക്കെ ഞായറാഴ്ച ആണെന്നതിനാൽ 6 അവധികളാണു നഷ്ടപ്പെടുന്നത്. ഞായറാഴ്ചയിലെ അവധികളെ സർക്കാർ അവധിദിനപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
English Summary:
2025: The year India loses several public holidays
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.