ADVERTISEMENT

പിറവം∙ സീനിയർ സിവിൽ പൊലീസ് ഓഫിസർ ഡ്രൈവർ വീടിനുള്ളിൽ മരിച്ച നിലയിൽ. രാമമംഗലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ മാമലശേരി എള്ളിക്കുഴിയിൽ എ.സി.ബിജു ആണു(52) മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു12 മണിയോടെ മാമലശേരിയിൽ വീടിന്റെ രണ്ടാം നിലയിലേക്കുള്ള ഗോവണിയുടെ കൈവരിയിൽ സാരിയിൽ തൂങ്ങിയ നിലയിലായിരുന്നു. 

രാവിലെ ഇരുചക്ര വാഹനത്തിൽ ബിജു വീട്ടിലേക്കു പോകുന്നതു പരിസരവാസികൾ  കണ്ടിരുന്നു. ജോലിക്ക് എത്താതിരുന്നതിനെ തുടർന്നു പൊലീസ് സ്റ്റേഷനിൽ നിന്ന് ഇതിനിടെ ബിജുവിന്റെ അയൽ വീട്ടിലേക്ക് അന്വേഷണം എത്തി. മുൻ പൊലീസ് ഉദ്യോഗസ്ഥരും പരിസരവാസികളും അന്വേഷിച്ച് എത്തിയപ്പോഴാണു തൂങ്ങിയ നിലയിൽ കണ്ടത്. പിറവം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ചോറ്റാനിക്കര സ്റ്റേഷനിലും പൊലീസ് ക്യാംപിലും ജോലി ചെയ്തതിനു ശേഷം രണ്ടര  മാസം മുൻപാണു ബിജു രാമമംഗലത്ത് ജോലിയിൽ എത്തിയത്. തനിച്ചായിരുന്നു താമസം. ഭാര്യ റീന കുവൈത്തിൽ നഴ്സ് ആണ്. മക്കൾ ആൻമരിയയും അലനും ബന്ധു വീട്ടിലും. 

മരണത്തിൽ ദുരൂഹത ഇല്ലെന്നു പൊലീസ് അറിയിച്ചു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംസ്കാരം ഇന്ന് 3 നു മാമലശേരി മാർ മിഖായേൽ പള്ളിയിൽ.

English Summary:

Tragedy Strikes: Kerala Police driver found dead in Piravom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com