ADVERTISEMENT

കോഴഞ്ചേരി (പത്തനംതിട്ട) ∙ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിക്കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയയാൾ 14 വർഷത്തിനു ശേഷം പിടിയിൽ. 2010 നവംബർ ഒന്നിന് അയിരൂർ തീയാടിക്കൽ കടമാൻ നഗറിലെ സിന്ധുവിനെ (34) കൊലപ്പെടുത്തിയ ഭർത്താവ് ടി.ആർ.രാജീവിനെയാണ് (49) തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിൽനിന്ന് ഇന്നലെ പൊലീസ് പിടികൂടിയത്. 

മദ്യപാനവും ജോലിക്കു പോകാത്തതും ചോദ്യം ചെയ്ത സിന്ധുവിനെ മർദിച്ചശേഷം മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ശരീരത്തിന്റെ മുക്കാൽ ഭാഗവും പൊള്ളലേറ്റ സിന്ധുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജീവിനെ അടുത്തദിവസംതന്നെ പൊലീസ് പിടികൂടിയിരുന്നു.

പിന്നീട് ജാമ്യം ലഭിച്ച രാജീവ് ഒളിവിൽ പോകുകയായിരുന്നു. ബെംഗളൂരുവിൽ വിവിധ ഹോട്ടലുകളിൽ രാജേഷ് എന്ന പേരിൽ ജോലി ചെയ്തുവരികയായിരുന്നു. പൊലീസ് അന്വേഷിച്ച് എത്തുന്നതറിഞ്ഞ് അവിടെനിന്ന് മുങ്ങിയ രാജീവ് കണ്ണൂരിലും എറണാകുളത്തുമാണ് പിന്നീട് ജോലി ചെയ്തു വന്നത്. ഇടയ്ക്ക് കൊട്ടാരക്കര സ്വദേശിനിയെ കാണാനെത്തുന്നുണ്ടെന്ന് പൊലീസ് മനസ്സിലാക്കിയിരുന്നു.

ജോലിസ്ഥലമായ പയ്യന്നൂരിലേക്ക് പ്രതി ബസിനു മടങ്ങുന്ന വിവരമറിഞ്ഞ തിരുവല്ല ഡിവൈഎസ്പി എസ്.അർഷാദ്, കോയിപ്രം ഇൻസ്‌പെക്ടർ ജി.സുരേഷ് കുമാർ, എഎസ്ഐ ഷിബുരാജ്, എസ്‌സിപിഒ ജോബിൻ ജോൺ, സിപിഒമാരായ രതീഷ്, അനു ആന്റപ്പൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 

English Summary:

Thiruvalla Arrest: Fugitive held for wife's murder after 14 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com