ADVERTISEMENT

കൊച്ചി∙ നിലവിൽ സംസ്ഥാനത്തിന്റെ ദുരന്ത പ്രതികരണ നിധിയിൽ (എസ്ഡിആർഎഫ്) 61.03 കോടി രൂപ മാത്രമാണുള്ളതെന്നു ഹൈക്കോടതിയിൽ അഡ്വക്കറ്റ് ജനറൽ (എജി) കെ.ഗോപാലകൃഷ്ണ കുറുപ്പ് അറിയിച്ചു. ഡിസംബർ 10ലെ കണക്കു പ്രകാരം എസ്ഡിആർഎഫിലുള്ള 700.5 കോടി രൂപയാണ്. ഇതിൽ 638.97 കോടി രൂപ ഇതുവരെയുള്ള ചെലവുകൾക്കു നൽകാനുള്ളതാണ്. ബാക്കി 61.03 കോടി രൂപയാണുള്ളത്. പ്രകൃതിദുരന്തത്തിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 152.09 കോടി രൂപ ഭരണാനുമതി നൽകി. 

14 ജില്ലകളിലെ ദുരന്ത നിവാരണ അതോറിറ്റിക്കു ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയതിനു 249.69 കോടി രൂപ നൽകാനുണ്ട്. മറ്റ് വകുപ്പുകൾക്കു 26.48 കോടി രൂപയും മേപ്പാടിയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി 78.1 കോടി രൂപയും നൽകാനുണ്ട്. തുടർന്നാണ് ബാക്കിയുള്ള തുക 61.03 കോടി രൂപയാണെന്ന് അറിയിച്ചത്. 2021 മേയ് വരെയുള്ള കുടിശിക ഒഴിവാക്കിയാൽ കിട്ടുന്ന 120 കോടി രൂപ അടിയന്തര ആവശ്യങ്ങൾക്കു വിനിയോഗിക്കാനാവും.

ഈ തുക ചെലവഴിക്കാനും എസ്ഡിആർഎഫ്/എൻഡിആർഎഫ് വ്യവസ്ഥകളിൽ ഇളവ് നൽകാനുമാണു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. തുടർന്നു വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ ഹൈക്കോടതിയെ അറിയിച്ചു. ആവശ്യങ്ങൾ വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയയ്ക്കുമെന്നും എജി അറിയിച്ചു. ഇതിന്റെ പകർപ്പും ഹാജരാക്കി. ഇത് ഉടൻതന്നെ അയയ്ക്കാൻ കോടതി നിർദേശം നൽകി.

English Summary:

SDRF Crisis: Kerala's State Disaster Response Fund (SDRF) has only ₹61.03 crore remaining.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com