ADVERTISEMENT

തിരുവനന്തപുരം∙ പുതിയ വൈദ്യുതി കണക്‌ഷനും അനുബന്ധ ചെലവുകൾക്കും നിലവിലെ നിരക്ക് മാർച്ച് 31 വരെ തുടരും. കഴിഞ്ഞ ഫെബ്രുവരിയിൽ നിരക്കുകൾ 10% കൂട്ടിയിരുന്നു. ഇതാണ് മാർച്ച് 31 വരെയോ കിലോവാട്ട് അടിസ്ഥാനത്തിലെ പുതിയ നിരക്ക് സംബന്ധിച്ച ഉത്തരവ് വരുന്നതു വരെയോ റഗുലേറ്ററി കമ്മിഷൻ നീട്ടിയത്. 

   പോസ്റ്റ് സ്ഥാപിക്കൽ, വയർ വലിക്കൽ, മീറ്റർ മാറ്റിവയ്ക്കൽ , ട്രാൻസ്ഫോമർ സ്ഥാപിക്കൽ ഉൾപ്പെടെയുള്ള ചെലവുകളിലാണ് നിലവിലെ നിരക്ക് തുടരുക.  ആവശ്യമുള്ള പോസ്റ്റുകളുടെ എണ്ണവും വൈദ്യുതി ലൈൻ വലിക്കേണ്ട ദൂരവും കണക്കാക്കിയാണ് കണക്‌ഷൻ ചെലവ് ഈടാക്കുന്നത്. ഇതിനുപകരം കിലോവാട്ട് അടിസ്ഥാനത്തിൽ നിശ്ചയിക്കണമെന്ന് കരട് ചട്ടത്തിൽ കമ്മിഷൻ നിർദേശിച്ചിരുന്നു. 

English Summary:

New Electricity connection: Kerala's new electricity connection costs will remain unchanged until March 31st, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com