ADVERTISEMENT

മൂന്നാർ ∙ പോക്സോ കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടയിൽ എസ്ഐക്കു പ്രതിയുടെ കടിയേറ്റു. മൂന്നാർ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ അജേഷ് കെ.ജോണിന്റെ കയ്യിലാണു മുറിവേറ്റത്.

മൂന്നാറിനു സമീപമുള്ള സ്കൂൾ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിലൂടെ പകർത്തിയ സംഭവത്തിൽ പിടികൂടി വാഹനത്തിൽ കയറ്റുന്നതിനിടയിലാണു പ്രതി എസ്ഐയെ കടിച്ചത്. കഴിഞ്ഞ ദിവസമാണു സംഭവം. എസ്ഐയുടെ നേതൃത്വത്തിൽ 3 പൊലീസുകാർ തമിഴ്നാട്ടിലെത്തി സാഹസികമായാണു പ്രതിയെ പിടികൂടിയത്. ഇയാളെ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ നൂറിലധികം വരുന്ന ഗ്രാമവാസികൾ ചേർന്നു വാഹനം തടഞ്ഞു. അവരുടെ എതിർപ്പ് മറികടന്നാണു പൊലീസ് സംഘം പ്രതി വാഹനത്തിൽ കയറ്റി മൂന്നാറിലെത്തിച്ചത്. പ്രതിയെ തൊടുപുഴ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുൻപിൽ ഹാജരാക്കി.

English Summary:

POCSO Case: Munnar SI Ajish K. John was bitten by a minor accused during a POCSO case arrest in Tamil Nadu.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com