ADVERTISEMENT

മൂന്നാർ ∙ ഒന്നരക്കോടി രൂപയുടെ പച്ചക്കറികൾ വാങ്ങിയശേഷം വട്ടവടയിലെ കർഷകരെ കബളിപ്പിച്ചു മുങ്ങിയ യുവാവിനെ ഒന്നര വർഷത്തിനു ശേഷം ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. ചെണ്ടുവര എസ്റ്റേറ്റ് പിആർ ഡിവിഷനിൽ എസ്.യേശുരാജ് (32) ആണു മൂന്നാർ പൊലീസിന്റെ പിടിയിലായത്.

പണം നൽകാത്തതിനെത്തുടർന്ന്, ഒന്നര വർഷം മുൻപു ഹോർട്ടികോർപ്പിനു പച്ചക്കറികൾ നൽകുന്നതു കർഷകർ അവസാനിപ്പിച്ചിരുന്നു. തുടർന്നു സ്വകാര്യ കമ്പനി കർഷകരിൽ നിന്നു പച്ചക്കറി വാങ്ങാൻ തുടങ്ങി. കമ്പനി ജീവനക്കാരനായിരുന്ന യേശുരാജിനായിരുന്നു ചുമതല. എന്നാൽ ഇയാൾ കമ്പനിയെ അറിയിക്കാതെ കർഷകരിൽ നിന്ന് പല പ്രാവശ്യമായി ഒന്നരക്കോടിയുടെ പച്ചക്കറി ശേഖരിച്ച് തമിഴ്നാട്ടിലെ മാർക്കറ്റുകളിൽ കൊണ്ടുപോയി വിറ്റു. കർഷകർ പണമാവശ്യപ്പെട്ടു കമ്പനിയെ സമീപിച്ചതോടെയാണു തട്ടിപ്പു പുറത്തായത്. ഇതോടെ ഇയാൾ മുങ്ങുകയായിരുന്നു.

എസ്ഐ ഷാജി ആൻഡ്രൂസ്, എഎസ്ഐ സാജു പൗലോസ്, സിപിഒമാരായ മണികണ്ഠൻ, ഡോണി ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. ദേവികുളം കോടതി റിമാൻഡ് ചെയ്തു.

English Summary:

Munnar vegetable fraud: A man who defrauded farmers in Munnar by purchasing vegetables worth ₹1.5 crore and absconding has been arrested in Chennai after a year and a half

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com