ADVERTISEMENT

തിരുവനന്തപുരം ∙ 3 വർഷം മുൻപ് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇൗസി കിച്ചൻ പദ്ധതി തുടങ്ങാൻ ഒടുവിൽ സർക്കാരിന്റെ തീരുമാനം. അടുക്കള നവീകരിക്കാൻ 75,000 രൂപവരെ തദ്ദേശ സ്ഥാപനങ്ങളിൽനിന്നു സഹായമായി ലഭിക്കുന്നതാണു പദ്ധതി. ലൈഫ് ഉൾപ്പെടെ ഭവനനിർമാണ പദ്ധതികളിൽ ലഭിച്ച വീടുകൾക്ക് ധനസഹായം കിട്ടില്ല.

തറയിൽ സെറാമിക് ടൈൽ പാകൽ, ഗ്രാനൈറ്റ് കിച്ചൻ സ്ലാബ് സ്ഥാപിക്കൽ, എംഡിഎഫ് കബോർഡ്, 200 ലീറ്റർ വാട്ടർ ടാങ്ക്, കിച്ചൻ സിങ്ക്, പൈപ്പ്, പെയ്ന്റിങ്, സോക്പിറ്റ് നിർമാണം തുടങ്ങിയവയ്ക്കാണു സഹായം. പഞ്ചായത്തുകൾക്കും നഗരസഭകൾക്കും ഫണ്ട് അനുസരിച്ച് അടുക്കളകളുടെ എണ്ണം തീരുമാനിക്കാം.

English Summary:

Kerala's Easy Kitchen Scheme: The scheme provides assistance of up to ₹75,000 from local bodies for kitchen renovation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com