നിർത്തിയിട്ട കാറിൽ കാറിടിച്ചു ഗൃഹനാഥ മരിച്ചു
Mail This Article
×
കോട്ടയം ∙ കാർ നിയന്ത്രണം നഷ്ടപ്പെട്ട്, റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലിടിച്ചു മറിഞ്ഞ് ഗൃഹനാഥ മരിച്ചു. തിരുവനന്തപുരം കാട്ടാക്കട കിള്ളി അമിൻ മൻസിലിൽ അനിഷ (53) ആണു മരിച്ചത്. ഇന്നലെ രാവിലെ 7ന് എംസി റോഡിൽ പള്ളം മാവിളങ്ങ് പെട്രോൾ പമ്പിന് എതിർവശത്തായിരുന്നു അപകടം. അനിഷ കാൻസർബാധിതയായിരുന്നു.
കാലിലുണ്ടായ മുറിവു പരിശോധിക്കാൻ തൃശൂരിലെ ആയുർവേദ ആശുപത്രിയിലേക്കു പോകുമ്പോഴാണ് അപകടം. തൽക്ഷണം മരിച്ചു. സംസ്കാരം ഇന്നു വിഴിഞ്ഞം ഖബർസ്ഥാനിൽ. ഭർത്താവ്: സൈനുലാബ്ദീൻ. മക്കൾ: സജില, സജീർ, സബിന. മരുമക്കൾ: ബഹദൂർ ഷാൻ, നൗഷാദ്.
English Summary:
Kottayam Accident: Woman dies after car crashed into a parked car
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.