രാഹുലിന്റെയും പ്രിയങ്കയുടെയും വിജയം വർഗീയചേരിയുടെ വിജയമല്ല: ഐഎൻഎൽ
Mail This Article
മലപ്പുറം∙ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വിജയം മുസ്‌ലിം വർഗീയചേരിയുടെ വിജയമായി കാണരുതെന്ന് ഐഎൻഎൽ അഖിലേന്ത്യാ അധ്യക്ഷൻ മുഹമ്മദ് സുലൈമാൻ. രാഹുലും പ്രിയങ്കയും ഉൾപ്പെടെ ഇന്ത്യാ സഖ്യത്തിലെ എല്ലാ നേതാക്കളുടെയും വിജയം സംഘപരിവാർവിരുദ്ധ ശക്തികൾക്കു കരുത്തേകുന്നതാണ്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്റെ പ്രസ്താവനയെപ്പറ്റി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
-
Also Read
എംടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല
പുരാതന മസ്ജിദുകൾക്കു മേൽ സംഘപരിവാറിന് അവകാശവാദമുന്നയിക്കാൻ അവസരമൊരുക്കിയതു ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ ഗ്യാൻവാപി മസ്ജിദ് കേസിലെ വിധിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലക്ഷക്കണക്കിനു കോടി രൂപയുടെ വഖഫ് സ്വത്തുക്കൾ കോർപറേറ്റുകളും സർക്കാരുകളും കൈക്കലാക്കിക്കഴിഞ്ഞു. ശേഷിക്കുന്ന വസ്തുവകകൾക്കുള്ള നിയമപരമായ സംരക്ഷണം കൂടി ഇല്ലാതാക്കാനുള്ള സംഘപരിവാർ ഗൂഢാലോചനയാണു പുതിയ വഖഫ് നിയമം. മുനമ്പത്തെ ഭൂമി വഖഫിന്റേതു തന്നെയാണെന്നും അവിടെ അനധികൃതമായി താമസിക്കുന്നവരെ പുനരധിവസിപ്പിക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അംബേദ്കറെ അപമാനിച്ച അമിത് ഷാ രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.