ചോദ്യക്കടലാസ് ചോർച്ച എംഎസ് സൊലൂഷൻസ് ഉടമയും അധ്യാപകരും ഹാജരായില്ല
Mail This Article
×
കോഴിക്കോട്∙ സ്കൂൾതല പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർന്ന കേസിൽ ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയവർ ചോദ്യംചെയ്യലിന് ഹാജരായില്ല. എംഎസ് സൊലൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബ്, സ്ഥാപനത്തിലെ 2 അധ്യാപകർ എന്നിവർക്ക് ഇന്നലെ രാവിലെ 11നു ഹാജരാകാനാണു ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയത്. നാളെ ഹാജരാകാമെന്നാണ് ഇവർ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരിക്കുന്നത്.
ഇതിനിടെ, ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ കോടതി ഈ മാസം 31ലേക്കു മാറ്റി. താൻ ചോദ്യക്കടലാസ് ചോർത്തിയിട്ടില്ലെന്നും പ്രവചനം മാത്രമാണു നടത്തിയതെന്നും ചൂണ്ടിക്കാട്ടിയാണ് ഷുഹൈബ് മുൻകൂർ ജാമ്യഹർജി നൽകിയത്. ഒളിവിൽ കഴിയുന്ന ഷുഹൈബിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. ഇതിനായി ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാനും തീരുമാനിച്ചിട്ടുണ്ട്.
English Summary:
Question paper leak: MS Solutions owner and professors failed to appear for Crime Branch questioning
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.