ADVERTISEMENT

തിരുവനന്തപുരം ∙ യാത്രക്കാർ മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കാൻ പൊതുസ്ഥലങ്ങളിൽ കൂടുതൽ ബിന്നുകൾ വരുന്നു. നിലവിൽ 32,410 ബിന്നുകളാണു സംസ്ഥാനമാകെ സ്ഥാപിച്ചിട്ടുള്ളത്. ഇതിലേറെയും നഗരങ്ങളിലാണ്. ബിന്നുകളിൽ നിന്നു മാലിന്യം ദിവസേന നീക്കം ചെയ്യാൻ കൂടുതൽ ശുചീകരണ ജോലിക്കാരെയോ ഹരിതകർമസേനാംഗങ്ങളെയോ മാർച്ച് 31 വരെ നിയോഗിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കു സർക്കാർ അനുമതി നൽകി. ഇവർക്കുള്ള വരുമാനം ഹരിതകർമസേന കൺസോർഷ്യത്തെ ഏൽപിക്കാനും മാലിന്യം നീക്കാനുള്ള വാഹനങ്ങളും സംവിധാനങ്ങളും ഉറപ്പാക്കാനും തദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. സർക്കാരിന്റെ ‘മാലിന്യമുക്തം നവകേരളം’ ജനകീയ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ട് വലിച്ചെറിയൽ മുക്തവാരം ആചരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

നിറഞ്ഞ ബിന്നുകളെക്കുറിച്ച് പൊതുജനങ്ങൾക്കു തദ്ദേശ സ്ഥാപനങ്ങളെ വിവരം അറിയിക്കാൻ ഫോൺ നമ്പർ അതിൽ രേഖപ്പെടുത്തും. ബിന്നുകൾക്കു പ്രാദേശിക ചുമതലയുള്ള സമിതിയും സ്ഥാപനങ്ങളും ഉണ്ടാകും. ഓട്ടോസ്റ്റാൻഡ് തൊഴിലാളികൾ, വ്യാപാര കേന്ദ്രങ്ങൾ, സ്കൂൾ, യൂത്ത് ക്ലബ് തുടങ്ങിയവയാകും ഇത്തരം സമിതികളും സ്ഥാപനങ്ങളും. ബിന്നുകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ വരാൻ സാധ്യതയുള്ള മാലിന്യങ്ങൾക്കനുസരിച്ച് പ്രചാരണ ബോർ‍‍ഡുകളും സ്ഥാപിക്കും. വീടുകളിലും സ്ഥാപനങ്ങളിലും ഉണ്ടാകുന്ന മാലിന്യം ഇടാനുള്ളതല്ല ബിന്നുകളെന്ന് ഓർമിപ്പിക്കുന്ന സന്ദേശങ്ങളും ബോർ‍ഡുകളിൽ ഉണ്ടാകും. മാലിന്യം നീക്കുന്നതു നമ്മുടെ സഹോദരങ്ങളാണെന്നും സാനിറ്ററി മാലിന്യം, മൃഗങ്ങളുടെ വിസർജ്യം പോലുള്ളവ ഇടരുതെന്നും സന്ദേശങ്ങളിൽ വ്യക്തമാക്കും.

English Summary:

Waste Disposal: Kerala's "Waste-Free Nava Keralam" campaign to install additional waste bins and include additional sanitation workers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com