ADVERTISEMENT

തലയ്ക്ക് പരുക്ക്

വീഴ്ചയിൽ തലയുടെ പിൻഭാഗത്തുണ്ടായ ആഘാതത്തിൽ മസ്തിഷ്കത്തിനു പരുക്കേറ്റു. മസ്തിഷ്കത്തിലെ അതിസൂക്ഷ്മ നാഡികളും കോശങ്ങളും ഉൾപ്പെടെ പെട്ടെന്നു വലിയുമ്പോഴുണ്ടാകുന്ന ഗുരുതരാവസ്ഥ (ഡിഫ്യൂസ് ആക്സനൽ ഇൻജറി ഗ്രേഡ് 2). ബോധം, പ്രതികരണം, ഓർമ എന്നിവയെ ബാധിക്കുന്നതാണിത്. തലയോട്ടിക്കു പൊട്ടലില്ലെന്നത് ആശ്വാസം.

ശ്വാസകോശത്തിൽ ചതവ്

വാരിയെല്ലുകൾ ഒടിഞ്ഞതിനെത്തുടർന്നു ശ്വാസകോശത്തിൽ ഗുരുതര ചതവും രക്തസ്രാവവുമുണ്ടായി. ശ്വാസമെടുത്തപ്പോൾ മുറിവുകളിലെ രക്തം ശ്വാസകോശത്തിലെത്തുകയും അവിടെ കെട്ടിനിൽക്കുകയും ചെയ്തു. 200 മില്ലിലീറ്ററോളം രക്തം ശ്വാസകോശത്തിലെത്തി. ശ്വാസകോശത്തിൽ കട്ടപിടിച്ച രക്തം ട്യൂബിട്ടു നീക്കി. ശ്വാസകോശ അണുബാധ നേരിടാനായി രണ്ടുതരം ആന്റിബയോട്ടിക്കുകൾ നൽകുന്നു.

മൂക്കിന്റെ എല്ലിന് ഒടിവ്

മുഖത്തേറ്റ ചതവിനെത്തുടർന്നു മൂക്കിന്റെ എല്ല് ഒടിഞ്ഞു. ഇവിടെനിന്നുള്ള രക്തം ശ്വാസകോശത്തിലെത്തി.

വാരിയെല്ലിന് ഒടിവ്

3 വാരിയെല്ലുകൾ ഒടിഞ്ഞു. 

നട്ടെല്ലി‍ൽ ഒടിവ്

സ്ഥാനഭ്രംശമില്ലാത്ത രീതിയിൽ‌ നട്ടെല്ലിൽ കഴുത്തിന്റെ ഭാഗത്ത് (സെർവിക്കൽ സ്പൈൻ) ഒടിവുണ്ടായി. ഇതിന് അടിയന്തര ചികിത്സ ആവശ്യമില്ല; ആരോഗ്യനില മെച്ചപ്പെടുന്നതനുസരിച്ചു മതി.

English Summary:

Uma Thomas's Health Update: Uma Thomas suffered a serious head injury, lung contusion, and multiple fractures following a fall. Her condition is being closely monitored, and she is receiving treatment for her injuries.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com