ADVERTISEMENT

തിരുവനന്തപുരം ∙ എ.കെ.ശശീന്ദ്രനു പകരം തോമസ് കെ.തോമസിനെ മന്ത്രിയാക്കണമെന്ന എൻസിപിയുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും തള്ളി. ഈ ആവശ്യവുമായി കഴിഞ്ഞ ദിവസം തോമസ് കെ.തോമസ് മുഖ്യമന്ത്രിയെ കണ്ടു. എന്നാൽ പഴയ നിലപാടിൽ മാറ്റം വരുത്തുമെന്ന സൂചന മുഖ്യമന്ത്രി നൽകിയില്ല. ഇതോടെ തുടർനടപടി തീരുമാനിക്കാനായി ഈ മാസം നാലിന് കൊച്ചിയിൽ നേതൃയോഗം എൻസിപി വിളിച്ചുചേർത്തു. 

എൽഡിഎഫ് എംഎൽഎമാരായ ആന്റണി രാജുവിനും  കോവൂർ കുഞ്ഞുമോനും എൻസിപിയിലെ അജിത് പവാർ പക്ഷത്തേക്ക് കൂറു മാറാനായി 50 കോടി രൂപ വീതം തോമസ് കെ.തോമസ് വാഗ്ദാനം ചെയ്തെന്ന പരാതിയാണ് തോമസിന് കുരു  ക്കായത്. ഇതു സംബന്ധിച്ച രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എൻസിപിയുടെ ആവശ്യം മുഖ്യമന്ത്രി തള്ളിയതെന്നു ‘മലയാള മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു.

English Summary:

Pinarayi Vijayan rejected the NCP's request : To replace Minister A.K. Saseendran with Thomas K. Thomas. The NCP will hold a meeting to discuss their next move following the Chief Minister's decision.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com