പെൻഷൻ പരിഷ്കരണ കുടിശിക ഗഡു ഉടൻ
Mail This Article
×
തിരുവനന്തപുരം ∙ സർവീസ് പെൻഷൻകാർക്കു നൽകാനുള്ള പെൻഷൻ പരിഷ്കരണ കുടിശികയുടെ ഒരു ഗഡു കൂടി സർക്കാർ വൈകാതെ നൽകും. താമസിയാതെ ഇതു സംബന്ധിച്ച ഉത്തരവിറക്കുമെന്നു ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. പെൻഷൻ പരിഷ്കരണ കുടിശിക 4 ഗഡുക്കളായി നൽകാനായിരുന്നു സർക്കാർ തീരുമാനം.
-
Also Read
കുറഞ്ഞ പിഎഫ് പെൻഷൻ 3000 രൂപ ആക്കിയേക്കും
വൈകിയെങ്കിലും 3 ഗഡുക്കൾ നൽകി. ബാക്കിയുള്ള ഒരു ഗഡുവാണ് ഉടൻ നൽകുക. ക്ഷേമപെൻഷൻകാർക്കു നൽകാനുള്ള 4 ഗഡു കുടിശികയിൽ ഒരു ഗഡുവും വൈകാതെ നൽകും. ബാക്കിയുള്ളതിൽ 2 ഗഡുക്കൾ ഏപ്രിലിൽ ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷം നൽകുമെന്നു സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു
English Summary:
Kerala pension: Pension arrears payment is imminent. The final installment for service and welfare pensioners will be released soon by the Kerala government.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.