ADVERTISEMENT

ബെംഗളൂരു∙ പാലക്കാട് സ്വദേശിയായ നഴ്സിങ് വിദ്യാർഥിനി കഴിഞ്ഞ വർഷം കോളജ് കെട്ടിടത്തിൽ നിന്നു വീണു മരിച്ച സംഭവം പുനരന്വേഷിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിർദേശപ്രകാരമാണ് നടപടി. സ്വകാര്യ നഴ്സിങ് കോളജിലെ ബിഎസ്‌സി ഒന്നാം വർഷ വിദ്യാർഥിനി പുതുക്കോട് ഗംഗാധരന്റെ മകൾ അതുല്യ (19) ഹോസ്റ്റലിന്റെ 6–ാം നിലയിൽ നിന്ന് വീണു മരിച്ചെന്നാണ് അധികൃതർ അറിയിച്ചത്.

മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കളും ഭാരതീയ നഴ്സസ് ആൻഡ് അലൈഡ് സംഘ് ഭാരവാഹികളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകിയിരുന്നു. കോളജ് അധികൃതർ വിവരങ്ങൾ മൂടിവച്ചതുകൊണ്ടാണ് പുനരന്വേഷണം ആവശ്യപ്പെട്ടതെന്ന് അതുല്യയുടെ അമ്മ ബിജിത പറഞ്ഞു.

English Summary:

Bengaluru Nursing Student Death: Reinvestigation into the mysterious death of a nursing student in Bengaluru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com