റിജിത്ത് വധം: ശിക്ഷാവിധി ഇന്ന്
Mail This Article
തലശ്ശേരി∙ കണ്ണപുരം ചുണ്ടയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ആലിച്ചി ഹൗസിൽ റിജിത്ത് ശങ്കരനെ (25) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കോടതി കുറ്റക്കാരായി കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷ അഡീഷനൽ സെഷൻസ് കോടതി (3) ജഡ്ജി റൂബി കെ.ജോസ് ഇന്ന് വിധിക്കും.
-
Also Read
വനനിയമ ഭേദഗതി പ്രതിഷേധം അടിച്ചമർത്താനോ?
ബിജെപി - ആർഎസ്എസ് പ്രവർത്തകരായ കണ്ണപുരം ചുണ്ട വയക്കോടൻ വീട്ടിൽ വി.വി.സുധാകരൻ (56), കോത്തില താഴെവീട്ടിൽ ജയേഷ് (39), ചാങ്കുളത്തുപറമ്പിൽ സി.പി.രഞ്ജിത്ത് (42), പുതിയപുരയിൽ പി.പി.അജീന്ദ്രൻ (50), ഇല്ലിക്കവളപ്പിൽ ഐ.വി.അനിൽകുമാർ (51), പുതിയപുരയിൽ പി.പി.രാജേഷ്, കണ്ണപുരം ഇടക്കേപ്പുറം വടക്കേവീട്ടിൽ വി.വി.ശ്രീകാന്ത് (46), സഹോദരൻ വി.വി.ശ്രീജിത്ത് (42), തെക്കേവീട്ടിൽ ടി.വി.ഭാസ്കരൻ (62) എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. മൂന്നാം പ്രതി കോത്തില താഴെവീട്ടിൽ അജേഷ് വാഹനാപകടത്തിൽ മരിച്ചിരുന്നു.