ADVERTISEMENT

അടിമാലി (ഇടുക്കി) ∙ ചിത്തിരപുരത്തെ എട്ടുനില റിസോർട്ടിന്റെ 6–ാം നിലയിലെ ജനാലവഴി താഴേക്കുവീണ് 9 വയസ്സുകാരൻ മരിച്ചു. മധ്യപ്രദേശിലെ ഖാണ്ഡ്‌വ ജില്ലയിലെ സാഗർ ദലാൽ – മഹാജൻ മഹല്ലാമണ്ടി ദമ്പതികളുടെ മകൻ‍ പ്രറാഭ്യ ദലാൽ ആണു മരിച്ചത്. ടീ കാസിൽ റിസോർട്ടിൽ തിങ്കളാഴ്ചയായിരുന്നു അപകടം. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ചൊവ്വാഴ്ച രാവിലെ മരിച്ചു.

പൊലീസ് പറയുന്നത്: മധ്യപ്രദേശിൽ നിന്നുള്ള 16 അംഗ സംഘം തിങ്കളാഴ്ച വൈകിട്ടു റിസോർട്ടിലെത്തി. മാതാപിതാക്കൾക്കൊപ്പമായിരുന്നു കുട്ടി. മുറിയിൽ എത്തിയതോടെ കസേരയിൽ കയറിനിന്ന് കുട്ടി സ്ലൈഡിങ് ജനാല തുറക്കുന്നതിനിടെ പുറത്തേക്കു വീഴുകയായിരുന്നു. കസേര തെന്നി മാറിയതാണ് അപകടത്തിനു കാരണമെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സ്വദേശത്തേക്കു കൊണ്ടുപോയി.  അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. 

English Summary:

Tragedy Strikes Idukki: A nine-year-old boy fell to his death from the sixth-floor window of a resort in Idukki, Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com