‘കേരളത്തിൽ ഇനി ആവർത്തിക്കരുത്’; 5 വയസ്സുകാരി കൊല്ലപ്പെട്ട സംഭവം പാർലമെന്റിൽ ഉയർത്തി ബെന്നി ബെഹന്നാൻ
Mail This Article
ന്യൂഡൽഹി∙ ആലുവയിൽ ക്രൂരപീഡനത്തിനിരയായി പെൺകുട്ടി മരിച്ച സംഭവം പാർലമെന്റിൽ ഉന്നയിച്ച് ബെന്നി ബെഹന്നാൻ എംപി. സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ ലോക്സഭയിൽ അടിയന്തരപ്രമേയത്തിനു നോട്ടിസ് നൽകി. ഇത്തരത്തിലുള്ള സംഭവങ്ങൾ കേരളത്തിൽ ഇനി ആവർത്തിക്കാൻ പാടില്ല. അതിഥി തൊഴിലാളികളുടെ കാര്യത്തിൽ പൊലീസ് കൂടുതൽ ഉണർന്ന് പ്രവർത്തിക്കണമെന്നും ബെന്നിബെഹന്നാൻ പാർലമെന്റിൽ അറിയിച്ചു.
അതേസമയം, ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ കൊലപാതകത്തിൽ കൂടുതൽ സാക്ഷികളെ കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്. കുഞ്ഞിനെയും പ്രതി അസഫാക് ആലമിനെയും ഒരുമിച്ചു കണ്ട സാക്ഷികളെ കണ്ടെത്താനാണു ശ്രമം. പ്രതിയും കുട്ടിയും ഒരുമിച്ചുള്ളതും പ്രതി മാത്രമുള്ളതുമായ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ആലുവ മാർക്കറ്റിലുൾപ്പെടെ പ്രതിയെയും കുട്ടിയെയും ഒരുമിച്ചു കണ്ട സാക്ഷികളുണ്ട്. കൂടുതൽ സാക്ഷികളെ ലഭിച്ചാൽ തിരിച്ചറിയൽ പരേഡ് നടത്തിയേക്കും. കൊലപാതകത്തിൽ ആരുടെയെങ്കിലും സഹായം പ്രതിക്കു ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്നു ഡിഐജി എ. ശ്രീനിവാസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത് അസഫാക്കിനെ കൂടുതൽ ചോദ്യം ചെയ്യും. ബിഹാർ പൊലീസിനെ ബന്ധപ്പെട്ടു ക്രിമിനൽ പശ്ചാത്തലം ഉൾപ്പെടെയുള്ള കാര്യങ്ങളുടെ വിശദാംശങ്ങൾ തേടിയിട്ടുണ്ട്.
English Summary: Aluva Child Murder Case In Parliament