ADVERTISEMENT

തിരുവനന്തപുരം∙ മാധ്യമപ്രവർത്തകയ്ക്കു നേരെയുള്ള സുരേഷ് ഗോപിയുടെ പെരുമാറ്റത്തിനെതിരെ വിമർശനവുമായി ആരോഗ്യമന്ത്രി വീണാ ജോർജും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവും. മാധ്യമപ്രവർത്തക വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ടെന്നും ‘ഗുഡ് ടച്ചാണോ, ബാഡ് ടച്ചാണോ’ എന്നുപറയേണ്ടത് അതിലൂടെ കടന്നുപോയ വ്യക്തിയാണെന്നും വീണ പറഞ്ഞു. സുരേഷ് ഗോപിയുടേതു ശരിയായ രീതിയല്ല. പൊതുപ്രവർത്തകനു ചേർന്ന രീതിയല്ലത്. അങ്ങനെയുള്ള പ്രവർത്തനങ്ങളും പ്രതികരണങ്ങളും പ്രതിഷേധിക്കപ്പെടണം. മാധ്യമപ്രവർത്തകയ്ക്ക് ഒപ്പമാണെന്നും വീണ വിശദീകരിച്ചു. 

മാധ്യമപ്രവർത്തകയ്ക്കു നേരെ സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം അപലപനീയമെന്ന് മന്ത്രി ബിന്ദുവും പറഞ്ഞു. സുരേഷ് ഗോപിയുടെ വാക്കുകളും ചെയ്തികളും ഫ്യൂഡൽ മേലാള ബോധത്തോടു കൂടിയുള്ളതാണ്. മേലാള ബോധത്തോട് കൂടിയാണു മാധ്യമപ്രവർത്തകയോട് സുരേഷ് ഗോപി പെരുമാറിയതെന്നെന്നും ബിന്ദു പറഞ്ഞു.

ലോക്‌‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യംചോദിക്കവേ മാധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവയ്ക്കുകയും മോളെ എന്നു വിളിക്കുകയുമായിരുന്നു. മാധ്യമ പ്രവർത്തകയുടെ പരാതിയിൽ ഐപിസി 354 എ വകുപ്പ് പ്രകാരം സുരേഷ് ഗോപിക്കെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

English Summary:

Veena George and R Bindu respond to Suresh Gopi's controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com