കളമശേരി സ്ഫോടനം: എം.വി ഗോവിന്ദനെ തള്ളി സീതാറാം യച്ചൂരി
Mail This Article
×
കൊച്ചി∙ കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവനയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ തള്ളി സീതാറാം യച്ചൂരി. കളമശേരി സ്ഫോടനത്തെ പറ്റി കേന്ദ്രകമ്മിറ്റി പറഞ്ഞതാണു പാർട്ടിയുടെ നിലപാട്. എം.വി. ഗോവിന്ദന്റെ പ്രസ്താവന ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും സീതാറാം യച്ചൂരി പറഞ്ഞു.
സ്ഫോടനത്തിനു പലസ്തീൻ വിഷയവുമായി ബന്ധമുണ്ടോ എന്നു പരിശോധിക്കണമെന്നും ഭീകരപ്രവർത്തനത്തിന്റെ ഭാഗമാകാം സ്ഫോടനമെന്നുമായിരുന്നു എം.വി. ഗോവിന്ദൻ പറഞ്ഞത്. കേരളം പലസ്തീനൊപ്പം പൊരുതുമ്പോൾ ജനശ്രദ്ധ മാറ്റാനുള്ള നിലപാട് ആരുടെ ഭാഗത്തുനിന്നുണ്ടായാലും കർശനമായ നടപടിയുണ്ടാകുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.
English Summary:
Sitaram Yechury's Reaction On Kalamassery Blast M.V. Govindan's Statement
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.