ADVERTISEMENT

കോഴിക്കോട്∙ വിദ്യാർഥികളുടെ പരാതികളിൽ ബസ് ജീവനക്കാര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുന്നതില്‍ പ്രതിഷേധിച്ച് കോഴിക്കോട്ടും തലശ്ശേരിയിലും സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. കോഴിക്കോട്-കണ്ണൂര്‍, കോഴിക്കോട്-തൊട്ടില്‍പ്പാലം, തലശ്ശേരി റൂട്ടുകളില്‍ ഓടുന്ന ബസുകൾ ആണ് പണിമുടക്കുന്നത്.

തൊട്ടില്‍പാലം റൂട്ടില്‍ ഓടുന്ന ബസിൽ യാത്ര ചെയ്ത വിദ്യാര്‍ഥിയുടെ പരാതിയില്‍ ചൊക്ലി പൊലീസും തൃശൂർ-കോഴിക്കോട് റൂട്ടില്‍ ഓടുന്ന ബസിൽ യാത്ര ചെയ്ത വിദ്യാര്‍ഥിയുടെ പരാതിയില്‍ തേഞ്ഞിപ്പാലം സ്റ്റേഷനിലുമാണു പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നത്. മതിയായ അന്വേഷണം നടത്താതെയാണു പൊലീസ് നടപടി എന്നാണ് ബസ് ജീവനക്കാരുടെ ആരോപണം. ഇതേത്തുടര്‍ന്നാണു പണിമുടക്ക്.

കണ്ണൂർ-തലശ്ശേരി-കരിയാട് റൂട്ടിലോടുന്ന സീന ബസിലെ കണ്ടക്ടറെ പോക്സോ കേസിൽപ്പെടുത്തി അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു. തലശ്ശേരിയിൽ രാവിലെ സർവീസ് നടത്തിയ ബസുകളെ സ്റ്റാൻഡിൽ തൊഴിലാളികൾ തടഞ്ഞു. വിദ്യാർഥികളുടെ പാസ് സംബന്ധിച്ച തർക്കത്തിൽ പോക്സോ കേസ് എടുത്തുവെന്നാണു തൊഴിലാളികളുടെ പരാതി.

English Summary:

Strike by private buses in Kozhikode and Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com