ADVERTISEMENT

കാസർകോട് ∙ വോട്ടർപട്ടികയിൽ പേരു ചേർക്കലുമായി ബന്ധപ്പെട്ട് ഡപ്യൂട്ടി തഹസിൽദാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന കേസിൽ എ.കെ.എം.അഷ്റഫ് എംഎൽഎ ഉൾപ്പടെയുള്ള പ്രതികൾക്ക് ഒരുവർഷം തടവും 10000 രൂപ പിഴയും ശിക്ഷ. കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (2) ആണു ശിക്ഷ വിധിച്ചത്. സാക്ഷികളില്ലാത്ത കേസാണെന്നും വിധിക്കെതിരെ അപ്പീൽ പോകുമെന്നും മഞ്ചേശ്വരം എംഎൽഎ പറ‍ഞ്ഞു.

2010 നവംബർ 25നാണു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടന്ന പേരു ചേർക്കൽ അപേക്ഷ പരിശോധനയിൽ ബങ്കര മഞ്ചേശ്വരത്തു താമസിക്കുന്ന മൈസൂരു സ്വദേശി മുനാവുർ ഇസ്മായിലിന്റെ അപേക്ഷ ഡപ്യൂട്ടി തഹസിൽദാർ എ.ദാമോദരൻ നിരസിച്ചിരുന്നു. മൈസൂരുവിൽനിന്നുള്ള വോട്ടർപട്ടിക വിടുതൽ രേഖ ഇല്ലെന്ന കാരണത്താലാണ് അപേക്ഷ നിരസിച്ചത്. ബന്ധപ്പെട്ട രേഖ ഹാജരാക്കിയാൽ പേരു ചേർക്കാൻ അവസരം ഉണ്ടാകുമെന്ന് അറിയിച്ച് മടക്കി അയയ്ക്കുകയായിരുന്നു. 

തുടർന്നു ദാമോദരനെ അന്നു ജില്ലാ പഞ്ചായത്തംഗമായിരുന്ന എ.കെ.എം. അഷ്റഫ്, പഞ്ചായത്തംഗമായിരുന്ന അബ്ദുല്ല കജ, ബഷീർ കനില തുടങ്ങി 35 പേർ ചുറ്റും കൂടി കസേരയിൽനിന്നു തള്ളിയിട്ടു മർദിച്ചു എന്നതാണ് കേസ്. മഞ്ചേശ്വരം പൊലീസാണ് കേസെടുത്തത്.

English Summary:

Court ordered one year imprisonment for A K M Ashraf

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com