ADVERTISEMENT

കോട്ടയം∙ ബോട്ടും വള്ളവും കൂട്ടിയിടിച്ചു വിദ്യാർഥിനി മരിച്ച സംഭവത്തിൽ മന്ത്രി വി.എൻ.വാസവന് നേരെ പ്രതിഷേധവുമായി നാട്ടുകാർ. കോട്ടയം കുമരകം കരിമഠത്തായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. മരിച്ച വിദ്യാർഥിനി അനശ്വരയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയതായിരുന്നു സ്ഥലം എംഎൽഎ കൂടിയായ മന്ത്രി. ഇതിനിടെയാണു നാട്ടുകാർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.  150 ഓളം വീടുകളാണു പ്രദേശത്തുള്ളത്. പുറംലോകവുമായി ബന്ധപ്പെടാൻ ഇവർക്കു റോഡുകളില്ല. വഴിവേണമെന്നതു നാട്ടുകാരുടെ ദീർഘകാലമായുള്ള ആവശ്യമാണ്. ഇതിനിടെയാണ് അനശ്വരയുടെ അപകടമരണവും.

ഇന്നലെ രാവിലെ 8.15നു കോലടിച്ചിറ ഭാഗത്താണു അപകടമുണ്ടായത്. കോലടിച്ചിറ വാഴപ്പറമ്പിൽ രതീഷിന്റെ മകൾ അനശ്വരയാണു (12) അപകടത്തെതുടർന്നു പെണ്ണാർത്തോട്ടിൽ മുങ്ങിമരിച്ചത്. അനശ്വരയും കുടുംബവും യാത്ര ചെയ്തിരുന്ന വള്ളവും ജലഗതാഗത വകുപ്പിന്റെ സർവീസ് ബോട്ടും കൂട്ടിയിടിച്ചായിരുന്നു അപകടം. 

സഹോദരി ദിയയും അമ്മ രേഷ്മയും ഒപ്പമുണ്ടായിരുന്നു. യന്ത്രം ഘടിപ്പിച്ച വള്ളം മുത്തച്ഛൻ മോഹനനാണു നിയന്ത്രിച്ചിരുന്നത്. അനശ്വരയും ദിയയും സ്കൂളിലേക്കും രേഷ്മ ചീപ്പുങ്കലിലെ സ്വകാര്യ ബാങ്കിൽ ജോലിക്കും പോവുകയായിരുന്നു. ബോട്ട് അടുത്തെത്തുന്നതുകണ്ടു ഭയന്ന് വള്ളത്തിൽ എഴുന്നേറ്റുനിന്ന അനശ്വര ഇടിയുടെ ആഘാതത്തിൽ വെള്ളത്തിലേക്കു തെറിച്ചുവീണു. മോഹനനോടൊപ്പം ബോട്ടിലെ 2 ജീവനക്കാരും വെള്ളത്തിൽച്ചാടി തിരഞ്ഞെങ്കിലും അനശ്വരയെ രക്ഷിക്കാനായില്ല. കുടവെച്ചൂർ സെന്റ് മൈക്കിൾസ് സ്കൂളിലെ 7–ാം ക്ലാസ് വിദ്യാർഥിനിയാണ് അനശ്വര.

English Summary:

Protest against minister V N Vasavan in Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com