ADVERTISEMENT

തിരുവനന്തപുരം∙ വായ്പാ തിരിച്ചടവിനെ ചൊല്ലി കെടിഡിഎഫ്സി–കെഎസ്ആർടിസി പോരിനിടെ കെടിഡിഎഫ്‍സി ചെയർമാൻ സ്ഥാനത്തുനിന്നും ബി.അശോകിനെ മാറ്റി. കെഎസ്ആർടിസി സിഎം‍ഡി ബിജു പ്രഭാകറിനാണു പകരം ചുമതല.

കെടിഡിഎഫ്സി നഷ്ടത്തിലായതിനു കാരണം കെഎസ്ആർടിസി ആണെന്ന തരത്തിൽ ബി. അശോക് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. 2015ൽ കെടിഡിഎഫ്സിയിൽ നിന്നും കെഎസ്ആർടിസി 595 കോടി രൂപ കടം എടുത്തിരുന്നു. ഇത് 915 കോടിയായി തിരിച്ചടയ്ക്കണമെന്നു കെടിഡിഎഫ്സി ആവശ്യപ്പെട്ടിരുന്നു.  ഭീകരമായ പലിശ ഈടാക്കി കെഎസ്ആർടിസിയെ പ്രതിസന്ധിയിലാക്കിയതു കെടിഡിഎഫ്സിയാണെന്നായിരുന്നു ബിജു പ്രഭാകറിന്റെ വിമർശനം. 

സാമ്പത്തിക പ്രതിസന്ധി രൂപക്ഷമായതിനെ തുടർന്നു കെടിഡിഎഫ്സി പൂട്ടലിന്റെ വക്കിലാണ്. നിക്ഷേപ കാലാവധി കഴിഞ്ഞിട്ടും ആർക്കും പണം തിരിച്ചുനൽകാൻ കെടിഡിഎഫ്സിക്കു കഴിയുന്നില്ല. 580 കോടിരൂപയാണു സ്ഥാപനത്തിൽ പൊതുജന നിക്ഷേപമായുള്ളത്. നിക്ഷേപം തിരികെ നൽകിയില്ലെങ്കിൽ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായി പ്രവർത്തിക്കാനുള്ള ലൈസൻസ് റദ്ദാക്കുമെന്നു റിസർവ് ബാങ്ക് അറിയിച്ചിരുന്നു. 

English Summary:

B Ashok is replaced from the position of ktdc chairman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com