ADVERTISEMENT

വാഷിങ്ടൻ ∙ ഗാസയിൽ ഹമാസ്– ഇസ്രയേൽ യുദ്ധം രൂക്ഷമാകവെ നിർണായക ഇടപെടലുമായി റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പ്. ഹമാസിനൊപ്പം ചേരുമെന്നു പ്രഖ്യാപിച്ച, ഇറാന്റെ പിന്തുണയുള്ള ലബനനിലെ ഹിസ്ബുല്ലയ്ക്കു വാഗ്നർ ഗ്രൂപ്പ് ആയുധങ്ങൾ നൽകാനൊരുങ്ങുന്നു എന്നാണു വിവരം. യുഎസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഹിസ്ബുല്ലയും വാഗ്നർ ഗ്രൂപ്പും തമ്മിലുള്ള ചർച്ചകളും ഇടപെടലുകളും യുഎസ് അധികൃതർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ആധുനിക വിമാനവേധ മിസൈലായ എസ്എ–22 ഉൾപ്പെടെയുള്ള ആയുധങ്ങൾ ഹിസ്ബുല്ലയ്ക്കു വാഗ്നർ നൽകിയേക്കുമെന്നാണു സൂചന. ട്രക്കിൽ ഘടിപ്പിച്ച സർഫസ് ടു എയർ മിസൈലും വിമാനവേധ ആയുധങ്ങളും ഉൾപ്പെടുന്നതാണ് പാന്റ്‌സിർ– എസ്1 എന്നറിയപ്പെടുന്ന എസ്എ–22 സംവിധാനം. റഷ്യയിൽ നിർമിച്ചതാണിത്.

മോസ്കോയിലേക്കുള്ള മുന്നേറ്റത്തിൽനിന്നു പിന്മാറിയ വാഗ്നർ സംഘത്തിലെ സൈനികനൊപ്പം സംസാരിക്കുന്ന റഷ്യൻ യുവതി . 2023 ജൂൺ 24ലെ ചിത്രം (Photo by Roman ROMOKHOV / AFP)
മോസ്കോയിലേക്കുള്ള മുന്നേറ്റത്തിൽനിന്നു പിന്മാറിയ വാഗ്നർ സംഘത്തിലെ സൈനികനൊപ്പം സംസാരിക്കുന്ന റഷ്യൻ യുവതി . 2023 ജൂൺ 24ലെ ചിത്രം (Photo by Roman ROMOKHOV / AFP)

റഷ്യ– യുക്രെയ്ൻ യുദ്ധത്തിനും എസ്എ–22 ഉപയോഗിക്കുന്നുണ്ട്. ഇസ്രയേൽ സേനയും ഹിസ്ബുല്ലയും തമ്മിൽ ലബനൻ അതിർത്തിയിൽ പോരാട്ടം കനക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് വാഗ്നർ ഗ്രൂപ്പിന്റെ രംഗപ്രവേശം. എസ്എ–22 സംവിധാനം ലബനനിൽനിന്ന് ഗാസയിലേക്ക് എത്തിക്കുമോ, ഹമാസിന്റെ കൈവശമെത്തുമോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല. വിഷയത്തിൽ റഷ്യ മൗനം പാലിക്കുകയാണ്.

ഇസ്രയേലിന്റെ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾക്കായി തിരച്ചിൽ നടത്തുന്നവർ. (Photo by MAHMUD HAMS / AFP)
ഇസ്രയേലിന്റെ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾക്കായി തിരച്ചിൽ നടത്തുന്നവർ. (Photo by MAHMUD HAMS / AFP)

ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സേന കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇസ്രയേലിനെ ആക്രമിച്ചാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാനും ഹിസ്ബുല്ലയ്ക്കും പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയായിരുന്നു ആക്രമണം. പലസ്തീനെ പിന്തുണയ്ക്കണമെന്നും ഹമാസിനു ആയുധങ്ങൾ നൽകണമെന്നും കഴിഞ്ഞ ദിവസം ഉത്തര കൊറിയയും തീരുമാനിച്ചിട്ടുണ്ട്.

ഇസ്രയേൽ വ്യോമാക്രമണത്തെത്തുടർന്ന് വടക്കൻ ഗാസയിലെ ജബലിയയിൽ നിന്നുള്ളവരെ പുനരധിവസിപ്പിച്ചിരിക്കുന്ന സ്കൂളിൽ കരയുന്ന ബാലൻ. ചിത്രം: റോയിട്ടേഴ്സ്
ഇസ്രയേൽ വ്യോമാക്രമണത്തെത്തുടർന്ന് വടക്കൻ ഗാസയിലെ ജബലിയയിൽ നിന്നുള്ളവരെ പുനരധിവസിപ്പിച്ചിരിക്കുന്ന സ്കൂളിൽ കരയുന്ന ബാലൻ. ചിത്രം: റോയിട്ടേഴ്സ്
ഈജിപ്തിലേക്കു കടക്കാനായി വടക്കൻ ഗാസ മുനമ്പിലെ റഫാ അതിർത്തിയിലേക്കു പ്രവേശിക്കുന്ന ആളുകൾ (Photo by Mohammed ABED / AFP)
ഈജിപ്തിലേക്കു കടക്കാനായി വടക്കൻ ഗാസ മുനമ്പിലെ റഫാ അതിർത്തിയിലേക്കു പ്രവേശിക്കുന്ന ആളുകൾ (Photo by Mohammed ABED / AFP)
വടക്കൻ ഗാസയിലെ ജബലിയ അഭയാർഥി ക്യാംപിൽ സ്ഫോടനമുണ്ടായ സ്ഥലത്ത് പരിശോധന നടത്തുന്നവർ.  (Photo by Fadi Alwhidi / AFP)
വടക്കൻ ഗാസയിലെ ജബലിയ അഭയാർഥി ക്യാംപിൽ സ്ഫോടനമുണ്ടായ സ്ഥലത്ത് പരിശോധന നടത്തുന്നവർ. (Photo by Fadi Alwhidi / AFP)
ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നു പരിശോധിക്കുന്നവർ. (Photo by MOHAMMED ABED / AFP)
ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നു പരിശോധിക്കുന്നവർ. (Photo by MOHAMMED ABED / AFP)
അഭയമില്ലാ യാത്ര: വീട്ടുസാധനങ്ങൾ കയറ്റിയ വണ്ടിയിൽ ഗാസയിലെ ഖാൻ യൂനിസിലെ അഭയാർഥി ക്യാംപിലെത്തിയ കുട്ടികൾ. ചിത്രം: എഎഫ്പി
അഭയമില്ലാ യാത്ര: വീട്ടുസാധനങ്ങൾ കയറ്റിയ വണ്ടിയിൽ ഗാസയിലെ ഖാൻ യൂനിസിലെ അഭയാർഥി ക്യാംപിലെത്തിയ കുട്ടികൾ. ചിത്രം: എഎഫ്പി
ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടത്തിൽ പലസ്തീൻ കുട്ടികൾ. ഒക്ടോബർ 25ലെ ചിത്രം. (Photo by Rizek Abdeljawad/Xinhua/IANS)
ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടത്തിൽ പലസ്തീൻ കുട്ടികൾ. ഒക്ടോബർ 25ലെ ചിത്രം. (Photo by Rizek Abdeljawad/Xinhua/IANS)
English Summary:

Russia's Wagner Group To Send Advanced Missiles To Hezbollah: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com