ADVERTISEMENT

പത്തനംതിട്ട∙ ആഴ്ചയിൽ രണ്ടുദിവസം തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി സർവീസ് നടത്താത്തതു മൂലം യാത്രക്കാർക്കു ഇരുദിശയിലുമായി നഷ്ടമാകുന്നതു 8,324 സീറ്റുകൾ. 21 കോച്ചുകളിലായി 2081 സീറ്റുകളാണു ട്രെയിനിലുള്ളത്. കണ്ണൂരിൽ ട്രെയിൻ അറ്റകുറ്റപ്പണി സൗകര്യമില്ലാത്തതു മൂലമാണ് ആഴ്ചയിൽ 5 ദിവസം മാത്രം ട്രെയിൻ ഓടിക്കുന്നത്. കണ്ണൂരിൽ നിന്ന് ബുധൻ, ഞായർ ദിവസങ്ങളിലും തിരുവനന്തപുരത്തു നിന്നുള്ള സർവീസ് ചൊവ്വ, ശനി ദിവസങ്ങളിലുമാണ് ഇല്ലാത്തത്. 2014ൽ സിഎജി റിപ്പോർട്ടിൽ ട്രെയിൻ 2 ദിവസം ഓടിക്കാത്തതിനാൽ 15 കോടി രൂപയുടെ നഷ്ടം റെയിൽവേയ്ക്ക് ഉണ്ടായെന്നാണു കണ്ടെത്തിയത്. 

കണ്ണൂരിൽ ട്രെയിൻ അറ്റകുറ്റപ്പണിക്കുള്ള പിറ്റ്‌ലൈൻ നിർമിച്ചാൽ ട്രെയിൻ പ്രതിദിനമാക്കാൻ കഴിയുമെങ്കിലും റെയിൽവേ ചെയ്തിട്ടില്ല. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ബിപിസിഎൽ ഇന്ധന ഡിപ്പോയും ലൈനുകളും മാറ്റാതിരുന്നതു മൂലമാണു പിറ്റ്‌ലൈൻ നിർമാണം നടക്കാതെ പോയത്. ട്രെയിനിനു തീവച്ച സംഭവം ഉണ്ടായതോടെയാണു ഇപ്പോൾ ഇന്ധന ഡിപ്പോ പൂട്ടാൻ ഒരുങ്ങുന്നത്. നഗരമധ്യത്തിൽ ഈ ഡിപ്പോ ഉയർത്തുന്ന സുരക്ഷാ ഭീഷണി വൈകിയാണെങ്കിലും അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്.

മലബാറിലെ യാത്രാ ക്ലേശം പരിഹരിക്കണമെങ്കിൽ കണ്ണൂരിൽ പുതിയ പിറ്റ്‌ലൈൻ സൗകര്യം കൂടി ഒരുക്കണം. ഇത് മംഗളൂരു പിറ്റ്‌ലൈനിലെ ലോഡ് കുറയ്ക്കും. കഴിഞ്ഞ 10 വർഷമായി കണ്ണൂരിൽ പിറ്റ്‌ലൈൻ നേടിയെടുക്കാൻ കാര്യമായ ശ്രമങ്ങളുണ്ടായിട്ടില്ല. പ്രഖ്യാപിച്ച നാലാം പ്ലാറ്റ്ഫോം നിർമാണവും ഇന്ധന ഡിപ്പോ പ്രശ്നത്തിൽ തട്ടി മുന്നോട്ടു പോയില്ല. ആലപ്പുഴ വഴിയുള്ള വന്ദേഭാരതിൽ അടിയന്തരമായി 8 കോച്ച് എന്നത് 16 ആക്കി മാറ്റണമെന്നും ആവശ്യമുയരുന്നുണ്ട്. ആഴ്ചയിൽ 2 ദിവസമുള്ള അന്ത്യോദയ പുതിയ റേക്കില്ലാതെ തന്നെ ആഴ്ചയിൽ 3 ദിവസം സർവീസ് നടത്താൻ കഴിയും. 

English Summary:

Jan Shatabdi Express run only on five days in a week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com