ഒന്നരമണിക്കൂറിനുള്ളിൽ തുരങ്കത്തിൽ ഇരുമ്പു പൈപ്പുകൾ സ്ഥാപിക്കാനാകും: പ്രതികരണവുമായി രക്ഷാദൗത്യത്തിലെ മലയാളി
Mail This Article
ഡെറാഡൂൺ∙ ഉത്തരാഖണ്ഡിൽ തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ പ്രതികരണവുമായി ദൗത്യത്തിൽ പങ്കെടുക്കുന്ന മലയാളി രഞ്ജിത് ഇസ്രയേൽ. ഒന്നര മണിക്കൂറിനുള്ളിൽ തുരങ്കത്തിൽ ഇരുമ്പു പൈപ്പുകൾ സ്ഥാപിക്കാനാകുമെന്ന് രഞ്ജിത് ഇസ്രയേൽ പറഞ്ഞു. പൈപ്പിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കാനാണ് ശ്രമം. പ്ലാൻ ബിയാണ് നടപ്പാക്കിയതെന്നും രഞ്ജിത് വ്യക്തമാക്കി.
നിലവിൽ തുരങ്കത്തിൽ അകപ്പെട്ട ആർക്കും ആരോഗ്യപ്രശ്നങ്ങളില്ല. തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളോടു മാനസികാരോഗ്യ വിദഗ്ധർ ഉൾപ്പെടെയുള്ളവർ സംസാരിച്ചതായും രഞ്ജിത് അറിയിച്ചു.
അതേസമയം, തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം നിർണായകഘട്ടത്തിലാണ്. പുറത്തെത്തിക്കുന്ന തൊഴിലാളികളെ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ തുരങ്കത്തിനു പുറത്ത് ആംബുലൻസുകൾ സജ്ജീകരിച്ചിട്ടുണ്ട്.