ADVERTISEMENT

കൽപ്പറ്റ∙ വന്യമൃഗ ആക്രമണത്തിനെതിരെ മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന ഏകദിന ഉപവാസ സമരം ആരംഭിച്ചു. ഇരുന്നൂറോളം പേരാണ് കലക്ടറേറ്റിന് മുന്നിൽ ഉപവാസമിരിക്കുന്നത്. മാനന്തവാടി രൂപതാ സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. 

വന്യമൃഗ ആക്രമണം തടയുന്നതിന് സർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ പ്രതിഷേധ മാർച്ചും സംഘടിപ്പിക്കുന്നുണ്ട്. വയനാട്ടിൽ വന്യമൃഗ ആക്രമണത്തിൽ നിരവധിപ്പേർ കൊല്ലപ്പെട്ടതോടെയാണ് രൂപതയുെട നേതൃത്വത്തിൽ പ്രത്യക്ഷ സമരം ആരംഭിച്ചത്. 

English Summary:

Wildlife attack: Mananthavady Diocese hunger strike begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com