ADVERTISEMENT

കോഴിക്കോട്∙ മാഹിയുമായി ബന്ധപ്പെട്ട പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ എംഎൽഎ പി.സി.ജോർജ്. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം മാഹി നിവാസികളോടു ഖേദം പ്രകടിപ്പിച്ചത്. 

‘‘പ്രിയ മാഹി നിവാസികളെ, കഴിഞ്ഞ ദിവസം എന്റെ പ്രസംഗത്തിൽ, ഞാൻ ഉദ്ദേശിച്ചത് മാഹിയിലൂടെ കടന്നു പോകാൻ കഴിയാത്ത ഒരുകാലഘട്ടം ഉണ്ടായിരുന്നത് ദേശീയ പാതയുടെ വികസനത്തോടുകൂടി അതെല്ലാം മാറി മാഹി കൂടുതൽ സുന്ദരമായി എന്നതു മാത്രമാണ്. മറിച്ച് ആർക്കെങ്കിലും തോന്നുകയോ, മാനസിക വിഷമം ഉണ്ടാകുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു’’– അദ്ദേഹം കുറിച്ചു. 

കോഴിക്കോട് ബിജെപി സ്ഥാനാർഥി എം.ടി. രമേശിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പി.സി.ജോർജിന്റെ വിവാദ പരാമർശം. മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നുവെന്നും ഗുണ്ടകളും റൗഡികളും കൂത്താടിയിരുന്ന സ്ഥലമായിരുന്നുവെന്നുമാണു പി.സി.ജോർജ് പറഞ്ഞത്. ഇതിനെതിരെ കടുത്ത വിമർശനം ഉയർന്നതോടെ പാർട്ടി പ്രാദേശിക ഘടകം ഉൾപ്പെടെ ജോർജിനെ തള്ളിപ്പറഞ്ഞു.

പരാമര്‍ശത്തില്‍ മാഹി പൊലീസ് പി.സി.ജോര്‍ജിനെതിരെ കേസെടുത്തു. പി.സി.ജോര്‍ജിനെതിരെ മാഹി എംഎല്‍എ രമേശ് പറമ്പത്ത് ദേശീയ വനിത കമ്മിഷനും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കി.

English Summary:

PC George Apologizes for Offensive Remark About Mahe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com