ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ അരവിന്ദ് കേജ്‌‌രിവാളിന്റെ കാര്യത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇരട്ട നിലപാടാണു സ്വീകരിക്കുന്നതെന്ന് ആരോപിച്ചു കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കേജ്‌രിവാളിന്റെ കുടുംബത്തിനു പിന്തുണ പ്രഖ്യാപിക്കുന്ന അദ്ദേഹം തെലങ്കാനയിൽ കേജ്‌രിവാൾ അഴിമതിക്കാരനാണെന്നാണു പ്രസംഗിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

ഒരേ വിഷയത്തിൽ എങ്ങനെയാണ് രാഹുൽ ഗാന്ധി നിലപാടു മാറുന്നതെന്നതിനു തെളിവുനൽകാമെന്നു പറഞ്ഞാണ് 2023ൽ തെലങ്കാനയിൽ അദ്ദേഹം നടത്തിയ പ്രസംഗം സ്മൃതി ഇറാനി ചൂണ്ടിക്കാട്ടിയത്. ‘‘മദ്യകുംഭകോണം നടന്നിട്ടുണ്ടെന്നും എല്ലാ ഏജൻസികൾക്കും അത് അറിയാമെന്നും കെസിആർ അഴിമതിക്കാരനനാണെന്നും തെലങ്കാനയിൽ 2023 ജൂലൈയിൽ രാഹുൽ പറഞ്ഞിരുന്നു. ഗോവ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയെ പരാജയപ്പെടുത്താൻ എഎപി അഴിമതിപ്പണം ഉപയോഗിച്ചെന്ന് അജയ് മാക്കനും പറഞ്ഞിരുന്നു. ആരാണ് സത്യം പറയുന്നത്?’’ – സ്മൃതി ചോദിച്ചു. 

ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ കേ‍ജ്‌രിവാൾ ഇപ്പോൾ ഇഡി കസ്റ്റഡിയിലാണ്. തിര‍ഞ്ഞെടുപ്പ് അടുത്തപ്പോൾ അരവിന്ദ് കേജ‍്‌രിവാളിനെ അറസ്റ്റുചെയ്തതിനെതിരെ ഇന്ത്യ മുന്നണി രംഗത്തു വന്നിരുന്നു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു പ്രതിപക്ഷത്തെ തകർക്കാനാണു ബിജെപി ശ്രമിക്കുന്നതെന്നാണ് അവരുടെ ആരോപണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com