ADVERTISEMENT

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലപര്യടനത്തിന്. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക് കുറിപ്പിലൂടെ അറിയിച്ചത്. ആദ്യദിനമായ ശനിയാഴ്ച തിരുവനന്തപുരം മണ്ഡലത്തിലാണ് പര്യടനം. തിരുവനന്തപുരത്ത് സിപിഐയുടെ പന്ന്യൻ രവീന്ദ്രനാണ് ഇടതുമുന്നണി സ്ഥാനാർഥി. 

രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെയും മതനിരപേക്ഷ പാരമ്പര്യത്തെയും സംരക്ഷിക്കാൻ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥികൾ വിജയിക്കണമെന്നു മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു. ജനങ്ങൾ നേരിടുന്ന യഥാർഥ പ്രശ്‍നങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനായി വെറുപ്പിന്റെ രാഷ്ട്രീയം ആളിക്കത്തിക്കുന്ന വർഗീയ ശക്തികളെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂ.

മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാതെ അവസരവാദ രാഷ്ട്രീയം പയറ്റുന്ന കോൺഗ്രസിന്റെ ഇരട്ടത്താപ്പും തിരിച്ചറിയേണ്ടതുണ്ട്. കേരളം വലിയ പ്രതിസന്ധികൾ നേരിട്ടപ്പോൾ പാർലമെന്റിൽ നിശബ്ദരായ യുഡിഎഫ് എംപിമാരെ വിലയിരുത്താനുള്ള വേളയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശനിയാഴ്ച രാവിലെ 10.30ന് നെയ്യാറ്റിൻകര ടൗണിലാണ് ആദ്യ പരിപാടി. വൈകിട്ട് 4.30ന് തിരുവല്ലം മൈതാനത്താണ് രണ്ടാമത്തെ പൊതുയോഗം. വൈകിട്ട് 5.30ന് പേട്ടയിലാണ് മൂന്നാമത്തെ പരിപാടി.

English Summary:

CM Pinarayi Vijayan's constituency tour ahead of Lok Sabha polls starts tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com