കടൽക്കൊള്ളക്കാരുമായി വീണ്ടും ഏറ്റുമുട്ടി ഇന്ത്യൻ നാവികസേന; ലക്ഷ്യം ഇറാനിയൻ കപ്പലിന്റെ മോചനം
Mail This Article
ന്യൂഡൽഹി∙ അറബിക്കടലിൽ വീണ്ടും കടൽക്കൊള്ളക്കാരുമായി ഏറ്റുമുട്ടി ഇന്ത്യൻ നാവികസേന. കൊള്ളക്കാർ പിടിച്ചെടുത്ത ഇറാനിയൻ മത്സ്യബന്ധന കപ്പൽ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് സൈന്യം. 9 സായുധ കടൽക്കൊള്ളക്കാർ കപ്പലിൽ കയറിയതായി റിപ്പോർട്ടുണ്ട്.
സമുദ്രസുരക്ഷാ പ്രവർത്തനങ്ങൾക്കായി അറബിക്കടലിൽ വിന്യസിച്ച രണ്ട് ഇന്ത്യൻ പടക്കപ്പലുകളാണ് ഇറാനിയൻ കപ്പലിനെ മോചിപ്പിക്കാനുള്ള രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്. കപ്പലിലെ ജീവനക്കാർ പാക്കിസ്ഥാൻ സ്വദേശികളാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞദിവസം സൊമാലിയൻ തീരത്തുനിന്നും പിടിയിലായ 35 കടൽക്കൊള്ളക്കാരുമായി ഐഎൻഎസ് കൊൽക്കത്ത യുദ്ധക്കപ്പൽ മുംബൈ തീരത്ത് എത്തിയിരുന്നു. നാവികരുടെ സുരക്ഷയ്ക്കും വാണിജ്യവ്യാപാരം നിരീക്ഷിക്കാനും അറബിക്കടലിലും ഏദൻ ഉൾക്കടലിലും ഇന്ത്യൻ നാവികസേന കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്.