ലോക്ഡൗൺ പ്രഖ്യാപിച്ചെന്നു സമൂഹമാധ്യമം വഴി പ്രചാരണം: മലപ്പുറത്ത് ഒരാൾ അറസ്റ്റിൽ
Mail This Article
തിരൂർ ∙ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമത്വം കാണിക്കുന്നതിനായി രാജ്യത്ത് മൂന്നാഴ്ചത്തേയ്ക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി എം.വി.ഷറഫുദ്ദീന് ആണ് പിടിയിലായത്. കോവിഡിനെത്തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ സമയത്തെ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് ഇയാള്‍ ഇതിനായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. കൊച്ചി സൈബര്‍ ഡോം നടത്തിയ സമൂഹമാധ്യമ പട്രോളിങ്ങിലാണ് ഇതു കണ്ടെത്തിയത്.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താനായി സൈബര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ സൈബര്‍ പൊലീസ് ആസ്ഥാനത്തും എല്ലാ റേഞ്ചുകളിലും എല്ലാ പൊലീസ് ജില്ലകളിലും സമൂഹമാധ്യമ നിരീക്ഷണ സെല്ലുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.