ADVERTISEMENT

ന്യൂഡൽഹി∙ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പ്രവർത്തന രീതിയിൽ സംശയം പ്രകടിപ്പിച്ച് മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‍വി. മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ബിആർഎസ് നേതാവ് കെ.കവിതയുടെ ജാമ്യത്തിനായി ഡൽഹിയിലെ കോടതിയിൽ ഹാജരാകവേയാണ് അഭിഷേക് മനു സിങ്‍വി ഇ.‍‍ഡിക്ക് എതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. കേന്ദ്ര ഏജൻസിയുടെ നീക്കത്തെ പീഡനം എന്ന വാക്ക് ഉപയോഗിച്ചു വിശേഷിപ്പിച്ച അഭിഷേക് മനു സിങ്‍വി ഒരു ദിവസം ഒരു സമൻസ് എന്നതാണ് ഇ.ഡിയെ സന്തോഷിപ്പിക്കുന്നതെന്നും പറഞ്ഞു. 

‘‘എൻഫോഴ്‌സ്മെന്റ് പ്രവർത്തിക്കുന്നത് ഒരു പീഡന ഏജൻസിയെപോലെയാണ്. പക്ഷപാതിത്വവും നീതിയില്ലായ്മയുമാണ് ഇവിടെയുള്ളത്. മുൻധാരണയോടു കൂടിയുള്ള അന്വേഷണമാണു നടക്കുന്നത്. ഒന്നുകിൽ നിങ്ങളെ അറസ്റ്റ് ചെയ്യും അല്ലെങ്കിൽ അറസ്റ്റ് ചെയ്യുന്നതുവരെ വിടാതെ പിന്തുടരും – ഇതാണ് ഇ.‍ഡി പറയുന്നത്’’– അഭിഷേക് മനു സിങ്‍വി കോടതിയിൽ പറഞ്ഞു.

വീട്ടിൽനിന്നുണ്ടാക്കിയ ഭക്ഷണവും പുസ്തകങ്ങളും കവിതയ്ക്കു നൽകാൻ അനുമതി നൽകണമെന്നു കവിതയുടെ അഭിഭാഷകരായ അഭിഷേക് മനു സിങ്‍വിയും നിതേഷ് റാണയും ആവശ്യപ്പെട്ടു. വീട്ടിൽനിന്നുള്ള ഭക്ഷണം നൽകാൻ കഴിയില്ലെന്നു തിഹാർ ജയിൽ അധികാരികൾ അറിയച്ചതിനു പിന്നാലെയാണ് ഇന്നു ഹർജി പരിഗണിച്ചത്. 

English Summary:

Abhishek Manu Singhvi says A summon a day keeps ED happy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com