ADVERTISEMENT

തിരുവനന്തപുരം∙ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ തട്ടിപ്പാണെന്ന രീതിയിൽ വ്യാജപ്രചരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകൾ റജിസ്റ്റർ ചെയ്തു. മലപ്പുറം, എറണാകുളം സിറ്റി, തൃശൂർ സിറ്റി എന്നിവിടങ്ങളിൽ രണ്ടു വീതവും തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളിൽ ഒന്നു വീതവും കേസുകളാണ് റജിസ്റ്റർ ചെയ്തത്. 

പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സമൂഹത്തിൽ വേർതിരിവും സ്പർധയും സംഘർഷവും വിദ്വേഷവും ഉണ്ടാക്കാനുമുള്ള ഉദ്ദേശ്യത്തോടെ വ്യാജവാർത്ത പ്രചരിപ്പിച്ചതിനാണ് കേസ്.

ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിവിധ സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും രൂപീകരിച്ച സമൂഹമാധ്യമങ്ങൾ നിരീക്ഷണസംഘങ്ങൾ സോഷ്യൽ മീഡിയയിൽ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പൊലീസ് സാമൂഹ്യമാധ്യമ നിരീക്ഷണ സംഘങ്ങൾക്ക് താഴെപ്പറയുന്ന വാട്സാപ് നമ്പറിലൂടെ വിവരം നൽകാം.

സൈബർ ഹെഡ്ക്വാർട്ടേഴ്‌സ് - 9497942700
തിരുവനന്തപുരം സിറ്റി - 9497942701
തിരുവനന്തപുരം റൂറൽ - 9497942715
കൊല്ലം സിറ്റി - 9497942702
കൊല്ലം റൂറൽ - 9497942716
പത്തനംതിട്ട - 9497942703
ആലപ്പുഴ - 9497942704
കോട്ടയം - 9497942705
ഇടുക്കി - 9497942706
എറണാകുളം സിറ്റി - 9497942707
എറണാകുളം റൂറൽ - 9497942717
തൃശൂർ സിറ്റി - 9497942708
തൃശൂർ റൂറൽ - 9497942718
പാലക്കാട് - 9497942709
മലപ്പുറം - 9497942710
കോഴിക്കോട് സിറ്റി - 9497942711
കോഴിക്കോട് റൂറൽ - 9497942719
വയനാട് - 9497942712
കണ്ണൂർ സിറ്റി - 9497942713
കണ്ണൂർ റൂറൽ - 9497942720
കാസർകോട് - 9497942714
തിരുവനന്തപുരം റെയ്‌ഞ്ച് - 9497942721
എറണാകുളം റെയ്‌ഞ്ച് - 9497942722
തൃശൂർ റെയ്‌ഞ്ച് - 9497942723
കണ്ണൂർ റെയ്‌ഞ്ച് - 9497942724

English Summary:

12 cases registered in state for spreading false propaganda that electronic voting machine is fraudulent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com