കുന്നംകുളത്ത് സ്കൂളിനു സമീപത്തെ പാടത്ത് സ്ഫോടക വസ്തു; വെടിക്കെട്ടിന് ഉപയോഗിക്കുന്നതെന്ന് നിഗമനം
Mail This Article
×
തൃശൂർ ∙ കുന്നംകുളം ചിറ്റഞ്ഞൂരിൽ സ്കൂളിനു സമീപം പാടത്തുനിന്ന് സ്ഫോടക വസ്തു കണ്ടെത്തി. മാനസികാസ്വാസ്ഥ്യമുള്ള യുവാവിനാണ് തെർമോക്കോൾ പെട്ടിയിൽ ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു ലഭിച്ചതെന്ന് നാട്ടകാർ പറയുന്നു. ഇയാൾ സ്കൂളിന് സമീപത്തേക്ക് സ്ഫോടകവസ്തു എത്തിക്കുകയായിരുന്നു. പിന്നാലെ നാട്ടുകാർ കൗൺസിലറെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
കുന്നംകുളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വെടിക്കെട്ടിന് ഉപയോഗിക്കുന്ന തരം സ്ഫോടക വസ്തു ആണെന്നാണ് പ്രാഥമിക വിവരം. കൂടുതൽ പരിശോധനയ്ക്കായി ബോംബ് സ്ക്വാഡ് സ്ഥലത്ത് എത്തും. ഉത്സവ സീസണായതിനാൽ പലയിടത്തും ലൈസന്‍സികൾ വെടിക്കെട്ടു സാമഗ്രികൾ നിർമിക്കുന്നുണ്ട്. ആരെങ്കിലും കൗതുകത്തിന് എടുത്തുകൊണ്ടുവന്നതാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
English Summary:
Explosive found near school premise at Kunnamkulam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.