മഹാരാഷ്ട്രയിൽ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കുന്നതിനിടെ 5 സഹോദരങ്ങൾ ശ്വാസംമുട്ടി മരിച്ചു
Mail This Article
×
മുംബൈ ∙ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ച ഒരു കുടുംബത്തിലെ 5 പേർ മരിച്ചു. അഹമ്മദ്നഗറിലെ വക്കാടിയിലാണ് ദുരന്തം. പൂച്ച കിണറ്റിൽ വീണത് കണ്ട ഒരാൾ അതിനെ രക്ഷിക്കാനായി കിണറ്റിലിറങ്ങി. ശബ്ദം കേൾക്കാതെ വന്നതോടെ സഹോദരന്മാരായ 5 പേർ കൂടി കിണറ്റിലിറങ്ങി. ഇവരിലൊരാൾ അലമുറയിട്ടത് കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്.
അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒരാളെ മാത്രമാണ് ജീവനോടെ പുറത്തെടുത്തത്. 5 മണിക്കൂറോളം സമയമെടുത്താണ് മറ്റുള്ളവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. മാലിന്യം അടിഞ്ഞുകൂടി വർഷങ്ങളായി ഉപയോഗശൂന്യമായ അവസ്ഥയിലായിരുന്നു കിണർ. ദുരന്തത്തെ തുടർന്ന്, കിണറിന് ചുറ്റും സുരക്ഷാ വലയം സ്ഥാപിക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു.
English Summary:
Five family members die in India while rescuing a cat from abandoned well
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.