ADVERTISEMENT

ഇംഫാൽ ∙ ഇന്നർ മണിപ്പുർ മണ്ഡലത്തിൽ സംഘർഷത്തെ തുടർന്ന് വോട്ടെടുപ്പ് തടസപ്പെട്ട 11 ബൂത്തുകളിൽ തിങ്കളാഴ്ച റീപോളിങ് നടത്തും. രാവിലെ 7 മണി മുതൽ വൈകിട്ട് 5 വരെ വോട്ടെടുപ്പ് നടക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫിസർ അറിയിച്ചു. ആദ്യഘട്ട വോട്ടെടുപ്പ് നടന്ന വെള്ളിയാഴ്ച, കലാപം അടങ്ങിയിട്ടില്ലാത്ത മണിപ്പുരിലും വോട്ടു രേഖപ്പെടുത്താൻ ജനങ്ങൾ പോളിങ് സ്റ്റേഷനുകളിലെത്തിയിരുന്നു. 63.13 ശതമാനമാണ് സംസ്ഥാനത്തെ പോളിങ് ശതമാനം.

വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് പലയിടത്തും അക്രമ സംഭവങ്ങൾ അരങ്ങേറി. മൊയ്‌രാങ്ങിൽ കോൺഗ്രസ് ബൂത്ത് ഏജന്റിനെ സായുധസംഘം പിടിച്ചിറക്കിക്കൊണ്ടുപോയി. വെടിവയ്പിൽ ഒരാൾക്കു പരുക്കേറ്റു. ബൂത്തിലെത്തിയ സംഘം കോൺഗ്രസിന്റെയും ബിജെപിയുടെയും ഏജന്റുമാർ ആരെന്നു ചോദിച്ച ശേഷം കോൺഗ്രസ് ഏജന്റിനെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു.

English Summary:

Repolling ordered for Inner Manipur seat, fresh voting on Monday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com