106കാരിയെ നിര്‍ബന്ധിച്ച് വോട്ടുചെയ്യിച്ചെന്ന് യുഡിഎഫ്: ‘വീട്ടുവോട്ടിൽ’ സിപിഎമ്മിനെതിരെ വീണ്ടും പരാതി
Mail This Article
×
കണ്ണൂര്‍∙ പേരാവൂരില്‍ സിപിഎമ്മിനെതിരെ പരാതിയുമായി യുഡിഎഫ്. 106 വയസ്സുകാരിയെ നിര്‍ബന്ധിച്ച് വോട്ടുചെയ്യിച്ചെന്നാണ് പരാതി. സിപിഎം ബംഗ്ലകുന്ന് ബ്രാഞ്ച് അംഗം ഷൈമയ്ക്കെതിരെയാണ് പരാതി. ദൃശ്യങ്ങള്‍ സഹിതം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് യുഡിഎഫ് പരാതി നല്‍കി.
നേരത്തെ, കണ്ണൂർ കല്യാശ്ശേരിയിലും ‘വീട്ടുവോട്ടിൽ’ സിപിഎം ബൂത്ത് ഏജന്റ് ഇടപെട്ടതായി പരാതി ഉയർന്നിരുന്നു. 92 വയസ്സുകാരി വോട്ട് ചെയ്യുമ്പോൾ പാർട്ടി ചിഹ്നം ചൂണ്ടിക്കാണിച്ച സിപിഎം ബൂത്ത് ഏജന്റിനും ഇതു തടയാതിരുന്ന 4 പോളിങ് ഉദ്യോഗസ്ഥർക്കും വിഡിയോഗ്രഫർക്കുമെതിരെ പരാതിയെത്തുടർന്ന് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പരാതിയുള്ള വോട്ട് അസാധുവാക്കുമെന്നും റീപോളിങ് പറ്റില്ലെന്നും കാസർകോട് കലക്ടർ കെ.ഇമ്പശേഖർ അറിയിച്ചു.
English Summary:
Bogus Vote Allegation Against CPM by UDF at Kannur
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.