പീഡനം: കലാക്ഷേത്ര അധ്യാപകനായിരുന്ന മലയാളി അറസ്റ്റിൽ
Mail This Article
×
ചെന്നൈ ∙ കലാക്ഷേത്രയിൽ വീണ്ടും പീഡന ആരോപണം. 15 വർഷം മുൻപു നടന്ന സംഭവത്തിൽ മലയാളി അധ്യാപകൻ അറസ്റ്റിലായി. വിദേശത്തു താമസിക്കുന്ന പൂർവ വിദ്യാർഥിനി ചെന്നൈ പൊലീസ് കമ്മിഷണർക്ക് ഇമെയിൽ വഴി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കലാക്ഷേത്രയിലെ മുൻ അധ്യാപകൻ ശ്രീജിത്ത് കൃഷ്ണ (51) അറസ്റ്റിലായത്.
കലാക്ഷേത്രയിൽ പഠിക്കുമ്പോൾ 15 വർഷം മുൻപ് ശ്രീജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. അഡയാർ വനിതാ പൊലീസ് വിഡിയോ കോൺഫറൻസിലൂടെ യുവതിയെ ചോദ്യം ചെയ്തു. ആരോപണത്തിൽ കഴമ്പുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായെന്നു പൊലീസ് പറയുന്നു. തുടർന്നാണു പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്ത് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.
English Summary:
A Malayali teacher was arrested
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.