ADVERTISEMENT

ബെംഗളൂരു∙ നഗരത്തിൽ വേനൽച്ചൂടിനൊപ്പം ബീയർ വിൽപന കുതിക്കുന്നു. ഈ വർഷം ഇതുവരെ ബീയർ വിൽപന 20% വർധിച്ചതായി നാഷനൽ റസ്റ്ററന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ബെംഗളൂരു ഘടകം തലവൻ ചേതൻ ഹെഗ്ഡേ പറഞ്ഞു. ഫെബ്രുവരിക്കു ശേഷം മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലേറെ വിൽപനയാണ് നഗരത്തിലെ ബാറുകളിലുണ്ടായത്. 

ചൂടു കൂടിയതോടെ പലരും വിദേശ മദ്യത്തിനു പകരം ബീയർ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പും ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മത്സരവുമുള്ള ദിവസങ്ങളിൽ ഉൾപ്പെടെ ചില ബാറുകൾ മദ്യ വിലയ്ക്ക് ഇളവ് നൽകുന്നുണ്ട്. ഇതും വിൽപന കൂടാൻ കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ.

dhamodharan
English Summary:

Beer sales soar with summer heat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com