ADVERTISEMENT

ന്യൂഡൽഹി∙ മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ അറസ്റ്റ് ചെയ്തതിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് (ഇ.ഡി) വിശദീകരണം തേടി സുപ്രീംകോടതി.  പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് എന്തിനാണു കേജ്‍രിവാളിനെ അറസ്റ്റ് ചെയ്‌തതെന്നായിരുന്നു കോടതിയുടെ ചോദ്യം.

വിഷയത്തിൽ മേയ് മൂന്നിന് വിശദീകരണം നൽകാൻ ഇ.ഡിക്ക് കോടതി നിർദേശം നൽകി. ഡൽഹി മദ്യനയ കേസിലെ അറസ്റ്റിനെതിരെ കേജ്‍രിവാൾ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതി ഇ.ഡിയോട് വിശദീകരണം ആവശ്യപ്പെട്ടത്.  കുറ്റകൃത്യത്തിൽ കേജ്‍രിവാളിന്റെ പങ്ക് വ്യക്തമാക്കുന്ന ഒരു തെളിവുമില്ലെന്ന് അദ്ദേഹത്തിനുവേണ്ടി വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‍വി കോടതിയിൽ അറിയിച്ചു.

മദ്യനയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21നാണ് കേജ്‍രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. നിലവിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

English Summary:

Supreme Court asked ed why Arvind Kejriwal was arrested just before the General Elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com